Share this Article
News Malayalam 24x7
നടൻ ദർശനും നടി പവിത്ര ഗൗഡയും അറസ്റ്റിൽ
വെബ് ടീം
posted on 14-08-2025
1 min read
DARSHAN

ന്യൂഡൽഹി: രേണുക സ്വാമി വധക്കേസിൽ കന്നഡ നടൻ ദർശനും നടി പവിത്ര ഗൗഡയും അറസ്റ്റിൽ.നേരത്തെ ഇരുവർക്കും നൽകിയ ജാമ്യം സുപ്രീം കോടതി  റദ്ദാക്കി. കർണാടക ഹൈക്കോടതി നൽകിയ ജാമ്യമാണ് റദ്ദാക്കിയത്. ഇരുവർക്കുമൊപ്പം മറ്റ് അഞ്ചുപേരുടെയും ജാമ്യം റദ്ദാക്കിയിട്ടുണ്ട്.ജസ്റ്റിസ് പാർദിവാല, ആർ.മഹാദേവൻ എന്നിവരുൾപ്പെട്ട രണ്ടംഗ ബെഞ്ചിന്റേതാണ് തീരുമാനം. കർണാടക ഹൈക്കോടതി ഉത്തവിനെതിരെയാണ് സുപ്രീംകോടതിയിൽ ഹരജിയെത്തിയത്. യാന്ത്രികമായ അധികാരപ്രയോഗത്തെയാണ് ഹൈകോടതി ഉത്തരവ് കാണിക്കുന്നതെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. പ്രതികൾക്ക് ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കാനും അതുവഴി വിചാരണ അട്ടമറിക്കാനും സാധ്യതയുണ്ടെന്നും കോടതി വ്യക്തമാക്കി.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories