റോട്ടറി ഗവർണേർസ് പുരസ്കാരം നേടിയ ജിഗീഷ് നാരായണന് നാടിന്റെ ആദരം പ്രശസ്തമായ റോട്ടറി ഗവർണേർസ് പുരസ്കാരം നേടിയ ജിഗീഷ് നാരായണന് സ്നേഹാദരം. വിദ്യാവിനോദിനി എൽ.പി. സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ വെച്ചായിരുന്നു പുരസ്കാര ജേതാവിനെ ആദരിച്ചത്. കണ്ണൂർ ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ. ചന്ദ്രൻ കല്ലാട്ട് പരിപാടി ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ കെ. രജിൻ അധ്യക്ഷത വഹിച്ചു. തുടർന്ന് എം. രമേശൻ, സുഹാസ് വേളാണ്ടി, കെ.ഇ. നന്ദൻ മാസ്റ്റർ, ദിജിൻ എ.എൻ എന്നിവർ ജിഗീഷ് നാരായണന് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ജിഗീഷിന്റെ പ്രവർത്തനങ്ങളെയും വ്യക്തിപ്രഭാവത്തെയും അവർ പ്രശംസിച്ചു.പി.പി. സുദേവൻ ചടങ്ങിന് സ്വാഗതം ആശംസിച്ചു. സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ രംഗത്തെ നിരവധി പ്രമുഖർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
പ്രശസ്തമായ റോട്ടറി ഗവർണേർസ് പുരസ്കാരം നേടിയ ജിഗീഷ് നാരായണന് സ്നേഹാദരം. വിദ്യാവിനോദിനി എൽ.പി. സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ വെച്ചായിരുന്നു പുരസ്കാര ജേതാവിനെ ആദരിച്ചത്. കണ്ണൂർ ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ. ചന്ദ്രൻ കല്ലാട്ട് പരിപാടി ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ കെ. രജിൻ അധ്യക്ഷത വഹിച്ചു. തുടർന്ന് എം. രമേശൻ, സുഹാസ് വേളാണ്ടി, കെ.ഇ. നന്ദൻ മാസ്റ്റർ, ദിജിൻ എ.എൻ എന്നിവർ ജിഗീഷ് നാരായണന് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ജിഗീഷിന്റെ പ്രവർത്തനങ്ങളെയും വ്യക്തിപ്രഭാവത്തെയും അവർ പ്രശംസിച്ചു.പി.പി. സുദേവൻ ചടങ്ങിന് സ്വാഗതം ആശംസിച്ചു. സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ രംഗത്തെ നിരവധി പ്രമുഖർ ചടങ്ങിൽ സന്നിഹിതരായിരുന്നു.