Share this Article
പറമ്പിക്കുളം-ആളിയാർ കരാർ: കടുത്ത നിലപാടുമായി തമിഴ്‌നാട്
Parambikulam-Aliyar Pact

പറമ്പിക്കുളം-ആളിയാർ കരാർപ്രകാരം കേരളത്തിന് അർഹമായ വെള്ളം നൽകാനാകില്ലെന്ന കടുത്ത നിലപാടുമായി തമിഴ്‌നാട്. കോതമംഗലത്ത് കേരള-തമിഴ്‌നാട് ഉദ്യോഗസ്ഥർ തമ്മിൽ വെള്ളിയാഴ്ച നടന്ന ചർച്ചയിലാണ് വെള്ളത്തിൽ വിട്ടുവീഴ്ചയില്ലെന്ന നിലപാടിൽ തമിഴ്‌നാട് ഉറച്ചുനിന്നത്. പറമ്പിക്കുളം-ആളിയാർ ചർച്ചയിൽ ഇതാദ്യമായാണ് തമിഴ്‌നാട് ഇത്തരമൊരു വിചിത്രമായ നിലപാടെടുക്കുന്നത്. ഉദ്യോഗസ്ഥതല ചർച്ചയിൽ തീരുമാനമാകാഞ്ഞതിനെ തുടർന്ന് സർക്കാരുകൾ തമ്മിൽ ചർച്ചനടക്കട്ടെ എന്നതാണ് തമിഴ്‌നാട് മുന്നോട്ടുവെച്ചിരിക്കുന്ന നിർദേശം. പക്ഷേ, സെക്രട്ടറി തലത്തിൽ ചർച്ച വേണമെന്ന നിലപാടിലാണ് കേരളത്തിന്റെ പ്രതിനിധികൾ.




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories