Share this Article
KERALAVISION TELEVISION AWARDS 2025
ദുരിതപ്പെയ്ത്തൊഴിഞ്ഞു; വെള്ളക്കെട്ടിൽ നിന്നും ഉയർന്ന് തമിഴ്നാട്
Latest news from Tamilnadu

ദുരിതപെയ്യ്ത്തിന് പിന്നാലെ വെള്ളം ഇറങ്ങി തുടങ്ങിയ തെക്കന്‍ തമിഴ്‌നാട്ടില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. തൂത്തുക്കൂടി,തിരുനെല്‍വേലി മേഖലകളില്‍ ദേശീയ ദുരന്തനിവാരണസേനയുടെയും സൈന്യത്തിന്റെയും നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്.

ഡല്‍ഹിയില്‍ നിന്നും തിരിച്ചത്തുന്ന മുഖ്യമന്ത്രി സ്റ്റാലിന്‍ വൈകീട്ട് മധുരയിലെത്തും. ശേഷം നാളെ തൂത്തുക്കുടിയിലെ പ്രളയ മേഖലകള്‍ സന്ദര്‍ശിക്കും. അതെസമയം കേന്ദ്രസംഘവും ഇന്ന് തൂത്തൂക്കുടിയിലെ പ്രളയബാധിത മേഖലകള്‍ സന്ദര്‍ശിക്കും. ചെന്നൈയിലെ പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 2000 കോടി രൂപ അനുവദിക്കണമെന്നും കഴിഞ്ഞദിവസം പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ സ്റ്റാലിന്‍ ആവശ്യപ്പെട്ടിരുന്നു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories