Share this Article
KERALAVISION TELEVISION AWARDS 2025
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു; സംസ്ഥാനത്ത് 5 ദിവസത്തേക്ക് മഴ
വെബ് ടീം
posted on 23-11-2024
1 min read
RAIN

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു. കേരളത്തിൽ അടുത്ത 5 ദിവസത്തേക്ക് മഴ മുന്നറിയിപ്പ്. തെക്കന്‍ ആന്‍ഡമാന്‍ കടലിനു മുകളിലായി രൂപപ്പെട്ട ചക്രവാതചുഴി തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ ന്യുനമര്‍ദമായി ശക്തി പ്രാപിച്ചു.

നവംബർ 25 ഓടെ തെക്കൻ ബംഗാൾ ഉൾക്കടലിനു മുകളിലെത്തി തീവ്ര ന്യുനമർദമായി ശക്തി പ്രാപിക്കും. തുടന്നുള്ള 2 ദിവസത്തിൽ തമിഴ്നാട്- ശ്രീലങ്ക തീരത്തേക്ക് നീങ്ങാൻ സാധ്യത.

കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ നേരിയ/ ഇടത്തരം മഴയ്ക്കു സാധ്യത .ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നവംബർ 26-27 തീയതികളിൽ ശക്തമായ മഴയ്ക്ക് സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്.

കേരള - ലക്ഷദ്വീപ് തീരങ്ങളില്‍ 26, 27 തീയതികളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കര്‍ണാടക തീരത്ത് ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 26,27 തിയതികളില്‍ തെക്കന്‍ കേരളം - ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നുമാണ് മുന്നറിയിപ്പ്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories