Share this Article
News Malayalam 24x7
പശ്ചിമേഷ്യൻ യുദ്ധം; ഇറാൻ സൈന്യത്തോട് കീഴടങ്ങാൻ ആവശ്യപ്പെട്ട് ട്രംപ്
US President Trump Calls for Iranian Military Surrender

പശ്ചിമേഷ്യയിൽ ഇറാനും ഇസ്രായേൽ-അമേരിക്കൻ സഖ്യവും തമ്മിലുള്ള സംഘർഷം അതീവ ഗുരുതരമായി തുടരുന്നു. യുദ്ധം 15-ാം ദിവസത്തിലേക്ക് കടന്നതോടെ ഇറാന്റെ സൈനിക കേന്ദ്രങ്ങൾക്ക് നേരെ അമേരിക്കയും ഇസ്രായേലും ആക്രമണം ശക്തമാക്കി. ഇറാൻ സൈന്യത്തോട് കീഴടങ്ങാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടു. ആയുധങ്ങൾ ഉപേക്ഷിക്കണമെന്നും അല്ലാത്തപക്ഷം കനത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.

ഹോർമുസ് കടലിടുക്കിലെ ഇറാൻ നാവികസേനയുടെ ഭീഷണി നേരിടാൻ 2500 മറീനുകളെയും 'യുഎസ്എസ് ട്രിപ്പോളി' എന്ന കപ്പലിനെയും അമേരിക്ക വിന്യസിച്ചിട്ടുണ്ട്. ഇറാന്റെ പ്രധാന എണ്ണക്കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപിലെ സൈനിക കേന്ദ്രങ്ങൾ തകർത്തതായി അമേരിക്ക അവകാശപ്പെട്ടു.


അതേസമയം, യുദ്ധത്തിൽ മരിച്ചവരുടെ എണ്ണം കുതിച്ചുയരുകയാണ്. ഇറാനിൽ ഇതുവരെ 1444 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ലെബനനിൽ 687 പേരും കുവൈറ്റിൽ 6 പേരും കൊല്ലപ്പെട്ടു. ഇസ്രായേൽ ആക്രമണത്തിൽ 11 യുഎസ് സൈനികരും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. യുഎഇ, ഒമാൻ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലും മിസൈൽ ആക്രമണങ്ങളിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories