Share this Article
News Malayalam 24x7
പബ്ബിൽ തീപിടിത്തം, പൊള്ളലേറ്റ് രണ്ട് മരണം, നിരവധി പേർക്ക് പരിക്ക്
വെബ് ടീം
posted on 15-06-2026
15 min read
FIRE

ദത്തഗള്ളി: മൈസൂരുവിൽ പബ്ബിൽ തീപിടിത്തത്തിൽ രണ്ട് മരണം. ജീവനക്കാരായ ഷാഹിൽ,പ്രകാശ് എന്നിവരാണ് മരിച്ചത്.ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടം.ആർടി നഗർ ദത്തഗള്ളിയിലെ പ്രശസ്തമായ ഫോക്സ് ഡെൻ ലിഖർ ഗാരേജ് എന്ന പബ്ബിലാണ് തീപിടിത്തം ഉണ്ടായത്. 

അടുക്കളയിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് പബ്ബിനകത്ത് തീപടരുകയായിരുന്നു.പരിക്കേറ്റ അ‍ഞ്ചുപേരെ ആശുപത്രിയിലേക്ക് മാറ്റി. തീപിടിത്തത്തിന് പിന്നാലെ രണ്ടാം നിലയിൽ നിന്ന് ജനൽ വഴിയും ആളുകൾ താഴേക്ക് ചാടിയിരുന്നു. ഫയർ ആന്റ് റെസ്ക്യൂ ഉദ്യോഗസ്ഥരെത്തിയാണ് തീയണച്ചത്.നിരവധി പേർക്ക് പൊള്ളലേറ്റതായി  റിപോർട്ടുണ്ട്. തീപിടിത്തത്തിൽ പബ്ബിൽ അകപ്പെട്ട 15 പേരെ രക്ഷപ്പെടുത്തി 



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories