രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ ആദ്യ ബലാത്സംഗ കേസിൽ അറസ്റ്റ് ചെയ്യുന്നതിനുള്ള വിലക്ക് ഹൈക്കോടതി നീട്ടി. അദ്ദേഹത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇനി വ്യാഴാഴ്ചയായിരിക്കും ഹൈക്കോടതി പരിഗണിക്കുക.
അതേസമയം, രണ്ടാമത്തെ ബലാത്സംഗ കേസിൽ മാങ്കൂട്ടത്തിന് മുൻകൂർ ജാമ്യം അനുവദിച്ചതിനെതിരെ സർക്കാർ നൽകിയ അപ്പീൽ ക്രിസ്മസിന് ശേഷം പരിഗണിക്കും. കേസ് പരിഗണിക്കുന്നതുമായി ബന്ധപ്പെട്ട് കൂടുതൽ സമയം വേണമെന്ന് രാഹുൽ മാങ്കൂട്ടത്തിലിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് സർക്കാർ അപ്പീൽ ക്രിസ്മസിന് ശേഷം പരിഗണിക്കാൻ കോടതി മാറ്റിയത്.
നിലവിൽ, പത്തനംതിട്ടയിലെ അടൂരുള്ള തന്റെ വീട്ടിലാണ് രാഹുൽ മാങ്കൂട്ടത്തിൽ തുടരുന്നത്. ഈ കാലയളവിൽ അദ്ദേഹം പത്തനംതിട്ട ജില്ല വിട്ടുപോകരുത് എന്ന് പൊലീസിന് നിർദ്ദേശമുണ്ട്. പൊലീസ് അദ്ദേഹത്തെ നിരീക്ഷിച്ച് വരികയാണ്.ഹൈക്കോടതിയുടെ ഈ തീരുമാനം രാഹുൽ മാങ്കൂട്ടത്തിലിന് താൽക്കാലികമായി ആശ്വാസം നൽകുന്നതാണ്.