വഞ്ചനാ കേസില്‍ മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുടെ നിര്‍മാതാക്കളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് വീണ്ടും പൊലീസ്. സൗബിന്‍ ഷാഹിര്‍ അടക്കമുള്ള പ്രതികളുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് മരട് പൊലീസ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. കേസ് റദ്ദാക്കണമെന്ന പ്രതികളുടെ ആവശ്യം കോടതി തള്ളിയിരുന്നു. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചെങ്കിലും ഹാജരാകാതെ പ്രതികള്‍ സമയം നീട്ടി വാങ്ങിയതോടെയാണ് പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. നോട്ടീസ് കൈപ്പറ്റാതെ സൗബിന്‍ നിയമത്തെ വെല്ലുവിളിക്കുകയാണെന്ന് പൊലീസില്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സിനിമയുടെ നിര്‍മാണത്തിന് പണം വാങ്ങിയ ശേഷം ലാഭവിഹിതം നല്‍കാതെ വഞ്ചിച്ചെന്നാണ് മരട് സ്വദേശി സിറാജ് വലിയവീട്ടിലിന്റെ പരാതി.ജാമ്യഹര്‍ജി 26 ന് പരിഗണിക്കും.