Share this Article
KERALAVISION TELEVISION AWARDS 2025
പി വി അന്‍വറുമായുള്ള ഫോണ്‍ വിളി; പത്തനംത്തിട്ട എസ്പി സുജിത് ദാസിനെതിരെ നടപടിയുണ്ടായേക്കും
PV Anwar

പി വി അന്‍വറുമായുള്ള ഫോണ്‍ വിളി വിവാദത്തില്‍ പത്തനംത്തിട്ട എസ്പി സുജിത് ദാസിനെതിരെ നടപടിയുണ്ടായേക്കും.എഡിജിപിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഫോണ്‍ സംഭാഷണത്തിലൂടെ സുജിത് ദാസ് ഉന്നയിച്ചത്.

മലപ്പുറം എസ്പിയായിരിക്കെ ഔദ്യോഗിക വസതിയില്‍ നിന്ന് മരംമുറിച്ച മാറ്റിയതുമായി ബദ്ധപ്പെട്ട പരാതി പിന്‍വലിക്കാനുളള അഭ്യര്‍ത്ഥനയും ഫോണ്‍ സംഭാഷണത്തിലുണ്ട്.തുടര്‍ന്ന് എസ്പിക്ക് എതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപി ക്കും എഡിജിപി പരാതി നല്‍കിയിരുന്നു.

എസ്പി ക്കെതിരെ വകുപ്പ് തല അന്വേഷണമുണ്ടാകും.സുജിത് ദാസിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റിനിര്‍ത്തുമെന്നാണ് സൂചന. നിലവില്‍ സുജിത് ദാസ് അവധിയിലാണ്.അതേസമയം എഡിജിപി ക്കെതിരായ ആരോപണത്തിലും അന്‍വറിനെതിരായ എഡിജിപിയുടെ പരാതിയിലും തുടര്‍ നടപടികളുണ്ടാവാന്‍ സാധ്യതയില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories