രാഹുൽ മാങ്കൂട്ടത്തിൽ MLA കീഴടങ്ങിയേക്കുമെന്ന് സൂചന. കാസർഗോഡ് ഹൊസ്ദുർഗ് കോടതി പരിസരത്ത് വൻ പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. മജിസ്‌ട്രേറ്റ് കോടതിയിൽ തുടരുകയാണ്.
രാഹുൽ മാങ്കൂട്ടത്തിലിനെ ഇവിടേക്ക് എത്തിക്കുമെന്ന സൂചന നിലനിൽക്കെയാണ് ഇത്തരത്തിൽ ഒരു പൊലീസ് സന്നാഹം ഏർപ്പെടുത്തിയിരിക്കുന്നത്. ഡിവൈഎസ്പി സുരേഷ് ബാബുവിൻ്റെ നേതൃത്വത്തിലാണ് പൊലീസ് സന്നാഹം ഒരുക്കിയിരിക്കുന്നത്. കോടതിയിലേക്കുള്ള ഗേറ്റ് പൊലീസ് അടച്ചിട്ടിരിക്കുകയാണ്. കോടതിക്ക് പുറത്ത് പൊലീസ് സന്നാഹം ഏർപ്പെടുത്തിയിരിക്കുന്നതിനാൽ പൊതുജനങ്ങളും ഇവിടേക്കെത്തിയിട്ടുണ്ട്.
ഡിവൈഎഫ്ഐ പ്രവർത്തകരും പൊതിച്ചോറുമായി കോടതി പരിസരത്ത് എത്തിയിട്ടുണ്ട്.കോടതിക്ക് മുന്നിൽ പ്രതിഷേധം നടത്തുന്നതിനായി ബിജെപി പ്രവർത്തകർ അടക്കം എത്തിയിട്ടുണ്ട്.