Share this Article
News Malayalam 24x7
മെഡിസെപ്പ് ഒന്നാംഘട്ടം നീട്ടി; പുതുക്കിയ പ്രീമിയം തുക ഈടാക്കുക ജനുവരി 31 മുതൽ
വെബ് ടീം
3 hours 1 Minutes Ago
1 min read
MEDISEP

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ഇൻഷുറൻസ് പദ്ധതി മെഡിസെപ്പിൻ്റെ ഒന്നാം ഘട്ടം ജനുവരി 31 വരെ തുടരും. പ്രീമിയം തുകയായ 61.14 കോടി രൂപ സർക്കാർ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. പുതുക്കിയ പ്രീമിയം തുക ജനുവരി 31 മുതലേ ഈടാക്കു എന്നും മന്ത്രി അറിയിച്ചു.

മെഡിസെപ്പ് രണ്ടാംഘട്ട പദ്ധതി ജനുവരി ഒന്നുമുതൽ തീരുമാനിച്ച് നേരത്തെ ഉത്തരവിറക്കിയിരുന്നു. രണ്ടാംഘട്ട പദ്ധതിയുടെ സാങ്കേതിക നടപടികൾ പൂർത്തിയാകാത്ത സാഹചര്യത്തിലാണ് ഒന്നാംഘട്ട പദ്ധതി ഒരു മാസംകൂടി നീട്ടിയത്. അതിനാൽ രണ്ടാം ഘട്ട പദ്ധതിയിലെ പുതുക്കിയ പ്രീമിയം തുക ജനുവരിയിൽ വിതരണം ചെയ്യുന്ന ശമ്പളത്തിൽനിന്ന് പിടിക്കേണ്ടതില്ലെന്ന് ഡിഡിഒ - മാർക്ക് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. ഏതെങ്കിലും സാഹചര്യത്തിൽ പ്രീമിയം പിടിക്കപ്പെട്ടാൽ, അത് പിന്നീടുള്ള പ്രീമിയം ഗഡുക്കളിൽ കുറച്ചു നൽകണമെന്ന് നിർദേശിച്ചും ധനകാര്യ വകുപ്പ് ഉത്തരവിറക്കി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories