കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തിനെതിരായ നടപടി ബോധ്യത്തില്‍ നിന്നെടുത്ത തീരുമാനമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. താനുള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളുടെ കൂട്ടായ ബോധ്യത്തില്‍ നിന്നുള്ള തീരുമാനമായിരുന്നു അത്.അറബിക്കടല്‍ പോലെ കേരളം ഇരമ്പിവന്നാലും പിന്മാറില്ല. ആള്‍ക്കൂട്ടം വന്ന് പറഞ്ഞാലും തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും വി.ഡി സതീശന്‍ പറഞ്ഞു.
പ്രതിപക്ഷ നേതാവ് കൊച്ചിയിലെ ഹോർത്തൂസ് സെഷനിൽ സംസാരിക്കുകയായിരുന്നു.'രാഹുലിനെതിരായ നടപടി ബോധ്യത്തില്‍ നിന്നുള്ള തീരുമാനമായിരുന്നു. എന്റെ മാത്രമല്ല, പാര്‍ട്ടിയുടെ കൂട്ടായ തീരുമാനമായിരുന്നു. ആ തീരുമാനത്തില്‍ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് അറബിക്കടല്‍ പോലെ കേരളം ഇരമ്പിവന്നാലും പിന്മാറില്ല.'