Share this Article
News Malayalam 24x7
ഡൊണാള്‍ഡ് ട്രംപിന് മുന്നറിയിപ്പുമായി മുൻ റഷ്യൻ പ്രസിഡന്റ് ദിമിത്രി മെദെദേവ്
Dmitry Medvedev Warns Donald Trump

അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് മുന്നറിയിപ്പുമായി മുൻ റഷ്യൻ പ്രസിഡന്റ് ദിമിത്രി മെദെദേവ്. വ്ലാദമിർ പുടിനെ വിമർശിച്ചാൽ മൂന്നാം ലോകമഹായുദ്ധമുണ്ടാകുമെന്ന് മുൻ റഷ്യൻ പ്രസിഡന്റ് പറഞ്ഞു. തീകൊണ്ടാണ് പുടിൻ കളിക്കുന്നതെന്ന് ട്രംപ് വിമർശിച്ചതിന് പിന്നാലെയാണ് മെദെദേവിന്റെ പരാമർശം. എക്സിലൂടെയാണ് അദ്ദേഹത്തിന്റെ പരാമർശം. പുടിൻ തീകൊണ്ടാണ് കളിക്കുന്നതെന്നും റഷ്യക്ക് മോശമായതാണ് സംഭവിക്കാൻ പോകുന്നുവെന്ന ​ട്രംപിന്റെ പരാമർശത്തിനാണ് ഞാൻ മറുപടി നൽകുന്നത്. എനിക്ക് ഒരു മോശം കാര്യം മാത്രമേ അറിയു. അത് മൂന്നാംലോക മഹായുദ്ധമാണ്. ഇത് ട്രംപിന് മനസിലാവുമെന്നാണ് താൻ വിചാരിക്കുന്നതെന്നും മെദെദേവ് കുറിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories