Share this Article
Union Budget
വരിയിലെ അവസാന ആൾക്കും മദ്യം നൽകണം; രാത്രി ഒമ്പത് മണി കഴിഞ്ഞാലും ആളുണ്ടെങ്കിൽ ഔട്ട്​ലെറ്റുകൾ അടക്കരുതെന്ന് ഉത്തരവിട്ട് ബെവ്കോ
വെബ് ടീം
posted on 08-03-2025
1 min read
bevco

തിരുവനന്തപുരം: മദ്യം വാങ്ങാനായി ആളുകൾ പുറത്ത് വരിനിൽക്കുന്ന സാഹചര്യമുണ്ടെങ്കിൽ രാത്രി ഒമ്പതു മണി കഴിഞ്ഞാലും ബിവറേജ് ഔട്ട്​ലെറ്റുകൾ അടക്കാൻ പാടില്ലെന്ന് ബെവ്കോയുടെ ഉത്തരവ്. ഉത്തരവ് ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു.വരിയിലെ അവസാന ആൾക്കും മദ്യം നൽകണമെന്നാണ് വെയർ ഹൗസ് മാനേജർമാരെ അഭിസംബോധന ചെയ്ത് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്. ഷോപ്പ് ഇൻ ചാർജുകൾക്കും ഇത് സംബന്ധിച്ച് നിർദേശം നൽകി.രാവിലെ 10 മുതൽ രാത്രി ഒമ്പത് മണി വരെയാണ് ബിവറേജ് ഔട്ട്ലെറ്റുകളുടെ പ്രവർത്തന സമയം. എന്നാൽ ഒമ്പതു മണി കഴിഞ്ഞാലും കുപ്പി വാങ്ങാൻ ആളുണ്ടെങ്കിൽ ഔട്ട്​ലെറ്റ് അടക്കരുതെന്നാണ് ഇപ്പോഴത്തെ നിർദേശം.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories