Share this Article
News Malayalam 24x7
ബംഗളൂരുവിൽ മലയാളി യുവതി കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ
വെബ് ടീം
posted on 06-06-2023
1 min read
malayali women found hanged in Bengaluru appartment

ബെംഗളുരുവിൽ മലയാളി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി.  കളമശ്ശേരി സ്വദേശിയായ കെ എസ് നീതുവിനെയാണ് കിടപ്പു മുറിയിൽ  തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ബെംഗളുരു ബസവനഗർ ശോഭ സൺഫ്ലവറിന് എതിർവശത്തെ എസ്.എൽ.വി റസിഡൻസിയിലെ സ്വന്തം ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു.ഭർത്താവുമായി കഴിഞ്ഞ ദിവസം തർക്കം ഉണ്ടായിരുന്നു.തുടർന്ന്മുറിയിൽ കയറി വാതിലടച്ച  നീതുവിനെ മരിച്ച നിലയിൽ കണ്ടെത്തിയെന്നാണ്  റിപ്പോർട്ട്. ഭർത്താവ് ആന്ധ്രപ്രദേശ് റാത്തൂർ സ്വദേശി ശ്രീകാന്ത്, ഒന്നരവയസ്സുള്ള പുനർവി ഏക മകളാണ്.പുനർവി കളമശ്ശേരിയിലെ നീതുവിന്റെ വീട്ടിലായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories