Share this Article
KERALAVISION TELEVISION AWARDS 2025
തെരഞ്ഞെടുപ്പ് ജയം; 8000 ഉണ്ണിയപ്പം കൊണ്ട് വി.ഡി.സതീശന് തുലാഭാരം
വെബ് ടീം
posted on 27-10-2025
1 min read
vd satheeshan

ചവറ (കൊല്ലം): പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പന്മന സുബ്രഹ്‌ണ്യ ക്ഷേത്രത്തിൽ തുലാഭാരം നടത്തി. കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ  ഉണ്ണിയപ്പം കൊണ്ടായിരുന്നു തുലാഭാരം.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിക്കാനായി പന്മനയിലെ കോൺഗ്രസ് പ്രവർത്തകർ സതീശന് പന്മന സുബ്രഹ്‌മണ്യ സന്നിധിയിൽ തുലാഭാരം നടത്താമെന്ന് നേർന്നിരുന്നു. ഇന്ന് ഉച്ചയ്ക്ക് ഒന്നേകാലോടെ ക്ഷേത്രത്തിൽ എത്തിയ സതീശൻ ദർശനത്തിനു ശേഷമാണ് തുലാഭാരം നടത്തിയത്.

കൊട്ടാരക്കര ക്ഷേത്രത്തിൽ ഉണ്ണിയപ്പമുണ്ടാക്കുന്ന ജീവനക്കാർ പന്മന ക്ഷേത്രത്തിലെത്തിയാണ് തുലാഭാരത്തിനുവേണ്ട ഉണ്ണിയപ്പം തയ്യാറാക്കിയത്. എണ്ണായിരത്തിലധികം ഉണ്ണിയപ്പം വേണ്ടിവന്നു. കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ നിരവധിപേർ ചടങ്ങിനു സാക്ഷികളായി.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories