Share this Article
KERALAVISION TELEVISION AWARDS 2025
പൊലീസുകാരനെതിരെ ബലാത്സംഗപരാതിയുമായി യുവതി
 woman filed a rape complaint against a policeman

വനിതാ ഡോക്ടറെ പോലീസുകാരൻ വിവാഹ വാഗ്ദാനം നല്‍കി ലൈംഗീകമായി പീഡിപ്പിച്ചതായി പരാതി. തിരുവനന്തപുരത്തെ ലോഡ്ജില്‍ വെച്ച് ആയിരുന്നു പീഡനമെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. തൃശൂരിലെ ഐ ആർ ബറ്റാലിയനിലെ പോലീസ് ഉദ്യോഗസ്ഥനെതിരെയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ പരാതി നല്‍കിയത്.

കഴിഞ്ഞ ഒരു മാസത്തോളം ലോഡ്ജില്‍ താമസിപ്പിച്ചായിരുന്നു പീഡനം. ശരീരത്തില്‍ മുറിവുണ്ടാക്കിയെന്നും പരാതിയിലുണ്ട്. സമൂഹ മാധ്യമം വഴിയാണ് പോലീസുകാരനെ യുവതി പരിചയപ്പെടുന്നത്. അവിവാഹിതനാണെന്ന് പരിചയപ്പെടുത്തിയെങ്കിലും ഇയാള്‍ക്ക് ഭാര്യയും കുട്ടികളും ഉണ്ടെന്ന് പിന്നീട് അറിഞ്ഞുവെന്നും യുവതി മൊഴി നൽകി. പോലീസിന്റെ അന്വേഷണത്തില്‍ മറ്റൊരു സ്ത്രീയുമായും ഇയാള്‍ക്ക് ബന്ധമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories