Share this Article
News Malayalam 24x7
13 വൈസ് പ്രസിഡന്റുമാർ,58 ജനറൽ സെക്രട്ടറിമാർ; കെപിസിസി ഭാരവാഹി പട്ടിക പ്രസിദ്ധീകരിച്ചു
വെബ് ടീം
2 hours 47 Minutes Ago
1 min read
KPCC

കെപിസിസി പുനഃസംഘടിപ്പിച്ചു. ഭാരവാഹികളുടെ ജംബോ പട്ടിക പ്രസിദ്ധീകരിച്ചു.13വൈസ് പ്രസിഡന്റുമാരും 58ജനറൽ സെക്രട്ടറിമാരും പട്ടികയിൽ.രാജ്മോഹൻ ഉണ്ണിത്താൻ, വികെ ശ്രീകണ്ഠൻ, ഡീൻ കുര്യാക്കോസ്, പന്തളം സുധാകരൻ,എകെ മണി, സിപി മുഹമ്മദ് എന്നിവരെയാണ് രാഷ്ട്രീയകാര്യ സമിതിയിൽ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

രമ്യ ഹരിദാസാണ് വൈസ് പ്രസിഡന്റുമാരിലെ ഏക വനിത.

ടി.ശരത്ചന്ദ്ര പ്രസാദ്, ഹൈബി ഈഡൻ, പാലോട് രവി, വി.ടി.ബൽറാം, വി.പി. സജീന്ദ്രൻ, മാത്യു കുഴൽനാടൻ, ഡി. സുഗതൻ, രമ്യ ഹരിദാസ്, എം.ലിജു, എ.എ.ഷുക്കൂർ, എം.വിൻസന്റ്, റോയ് കെ.പൗലോസ്, ജയ്സൺ ജോസഫ് എന്നിവരാണ് വൈസ് പ്രസിഡന്റുമാർ.

പാലക്കാട് ഉപതിരഞ്ഞെടുപ്പ് സമയത്ത് ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന സന്ദീപ് വാരിയർ ജനറൽ സെക്രട്ടറിയായി പട്ടികയിൽ ഇടംപിടിച്ചു. കെപിസിസി സെക്രട്ടറിമാരെ പ്രഖ്യാപിക്കാതെയാണ് ഭാരവാഹി പട്ടിക ദേശീയ നേതൃത്വം പുറത്തിറക്കിയിരിക്കുന്നത്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories