Share this Article
Union Budget
കത്തോലിക്ക സഭയുടെ ചരിത്രം തിരുത്തിക്കുറിച്ച മാര്‍പ്പാപ്പ നിത്യതയില്‍
വെബ് ടീം
posted on 22-04-2025
1 min read
MARPAPPA

കത്തോലിക്ക സഭയുടെ ചരിത്രം തിരുത്തിക്കുറിച്ച് ,ജനഹൃദയങ്ങളില്‍ സ്ഥാനം നേടിയാണ് പോപ്പ് ഫ്രാന്‍സിസ്അര്‍ജന്റീനക്കരനായ കര്‍ദിനാള്‍ ജോര്‍ജ്ജ് മാരിയോ ബര്‍ഗോളിയോ മാര്‍പ്പാപ്പ സ്ഥാനത്തേക്ക് എത്തിയത്. ലാറ്റിന്‍ അമേരിക്കയില്‍ നിന്നുള്ള ആദ്യ മാര്‍പ്പാപ്പയാണ് അദ്ദേഹം. ലാളിത്യവും മാനവികതയും സമാധനവും സന്ദേശമാക്കി.

അസീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്റെ പേര് സ്വീകരിച്ച അദ്ദേഹം എന്നും ലാളിത്യവും സഹജീവി സ്നേഹവും മുറുകെ പിടിച്ചു. ഇറ്റലിയില്‍ നിന്ന് മുസോളിനിയുടെ ഏകാധിപത്യഭരണത്തെ ഭയന്നാണ് കര്‍ദിനാള്‍ ജോര്‍ജ് മാരിയോ ബര്‍ഗോളിയോടെ പിതാവ് കുടുംബവുമായി അര്‍ജന്റീനയിലേക്ക് എത്തുന്നത്. മാരിയോ ജോസ് ബര്‍ഗോഗ്ലിയോ റെജിന മാരിയ  സിവോറി എന്നിവരുടെ അഞ്ച് മക്കളില്‍ ഒരാളായി 1936 ഡിസംബര്‍ 17 ന് അര്‍ജന്റീനയിലെ ബ്യൂണസ് ഐറിസിലാണ് ജോര്‍ജ്  മാരിയോ ബര്‍ഗോഗ്ലിയോയുടെ ജനനം. 

സാധാരണക്കാരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുമായ മനുഷ്യരുടെ ജീവിതം കണ്ടാണ് ബര്‍ഗോളിയോ വളര്‍ന്നത്. രസതന്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടി.ചെറുപ്പത്തിലെ ന്യൂമോണിയ ബാധിച്ചു. ഇതേ തുടര്‍ന്ന് 1957 ല്‍ ശ്വാസകോശത്തിന്റെ ഒരു ഭാഗം നീക്കം ചെയ്തു. പിന്നാലെ 1958 ല്‍ ജസ്യൂട്ട് സഭയില്‍ ചേര്‍ന്ന അദ്ദേഹം 1969 ഡിസംബര്‍ 13നാണ് ജെസ്യൂട്ട് വൈദികനായി. 1992 ല്‍ ബ്യൂണസ് ഐറിസ് അതിരൂപതയുടെ സഹായ മെത്രാനായി. 1998 ല്‍ ബ്യൂണസ് ഐറിസിലെ ആര്‍ച്ച് ബിഷപ്പായി . 2001 ല്‍ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് ജോര്‍ജ്ജ് മാരിയോ ബര്‍ഗോളിയെ കര്‍ദ്ദിനാളായി ഉയര്‍ത്തുന്നത് .പിന്നാലെ കര്‍മ്മ പഥം വത്തിക്കാനിലേക്ക്. അവിടെ വിവിധ ചുമതലകള്‍ വഹിച്ച ബെര്‍ഗോളിയോ 2013 ല്‍ ബെനഡിക്റ്റ് 16 മാന്‍ മാര്‍ പാപ്പ  സ്ഥനം ഒഴിഞ്ഞതോടെ മാര്‍പാപ്പ പദവിയിലേക്ക് 

ആദ്യമായി അസീസിയിലെ ഫ്രാന്‍സീസിന്റെ പേര് സ്വീകരിച്ച മാര്‍പ്പായാണ് അദ്ദേഹം. കത്തോലിക്ക സഭയുടെ ചരിത്രം തിരുത്തിയാണ് അദ്ദേഹം പത്രോസിന്റെ സിംഹാനത്തിലേക്ക് എത്തുന്നത്. അതുവരെ ലാറ്റിന്‍ അമേരിക്കയിലേക്ക് എത്താതിരുന്ന മാര്‍പാപ്പ പദവി കര്‍ദിനാള്‍  ജോര്‍ജ്ജ് ബര്‍ഗോളിയിലൂടെ ആദ്യമായി അവിടെക്ക് എത്തി. സിറിയയില്‍ നിന്നുള്ള ഗ്രിഗറി മൂന്നാമനു ശേഷം യൂറോപ്പിനു പുറത്തുനിന്നുളള മാര്‍പാപ്പയും അദ്ദേഹമാണ്. ലാളിത്യ ജീവിതത്തിലൂടെ ലോകത്തിന് മാതൃകയായ മഹ ഇടയനായിരുന്നു ഫ്രാന്‍സീസ് മാര്‍പാപ്പ. ഭീകരതയും അഭയാര്‍ഥി പ്രശ്നവും മുതല്‍ ആഗോളതാപനം വരെയുള്ള കാര്യങ്ങളില്‍ അദ്ദേഹത്തിന്റെ നിലപാടുകള്‍ക്ക് ലോകം കാതോര്‍ത്തിരുന്നു. കരുണയും സ്നേഹവും സഹാനുഭൂതിയും കൊണ്ട് ലോകത്തെ കീഴടക്കിയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ നിത്യതയിലേക്ക് മറയുന്നത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories