Share this Article
News Malayalam 24x7
ടൊവിനോയ്ക്ക് ഒപ്പമുള്ള ചിത്രം സാമൂഹ്യ മാധ്യമത്തില്‍ നിന്ന് പിൻവലിച്ച് വി.എസ് സുനില്‍ കുമാര്‍
വെബ് ടീം
posted on 18-03-2024
1 min read
VS Sunil Kumar removed the picture with Tovino from social media

തെരഞ്ഞെടുപ്പ് പ്രചരണത്തിന് തന്റെ ചിത്രം ഉപയോഗിക്കരുതെന്ന് നടന്‍ ടൊവിനോ തോമസ്.  തെരഞ്ഞെടുപ്പ് കമ്മീഷന്റെ ബോധവത്കരണ പരിപാടിയുടെ കേരളത്തിലെ അംബാസിഡര്‍ ആയതിനാല്‍ ചിത്രം ഉപയോഗിക്കുന്നത് നിയമ വിരുദ്ധമാണെന്ന് താരം അറിയിച്ചു. സാമൂഹ്യ മാധ്യമത്തിലൂടെയായിരുന്നു താരത്തിന്റെ മുന്നറിയിപ്പ്. ചിത്രം ആരെങ്കിലും ഉപയോഗിച്ചാല്‍ അത് തന്റെ അറിവോടെയല്ലെന്നും താരം പോസ്റ്റില്‍ പറയുന്നു. ഇതിന് പിന്നാലെ ടൊവിനോയ്ക്ക് ഒപ്പമുള്ള ചിത്രം സാമൂഹ്യ മാധ്യമത്തില്‍ നിന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി.എസ് സുനില്‍ കുമാര്‍ പിന്‍വലിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories