Share this Article
News Malayalam 24x7
കെഎസ്ആർടിസി ബസുകളിൽ ഏപ്രിൽ മുതൽ ഓൺലൈൻ ടിക്കറ്റിംഗ് സംവിധാനം നിലവിൽ വരും
 KSRTC Online Ticketing Starts in April


കെഎസ്ആർടിസി ബസുകളിൽ ഏപ്രിൽ മുതൽ ഓൺലൈൻ ടിക്കറ്റിംഗ് സംവിധാനം നിലവിൽ വരും. തിരുവനന്തപുരത്ത് ചിലയിടങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഏർപ്പെടുത്തിയ സംവിധാനമാണ് വ്യാപിപ്പിക്കുന്നത്. 

ക്യൂആർ കോഡ് സംവിധാനമുള്ള ആൻഡ്രോയ്‌ഡ് ടിക്കറ്റ് മെഷീൻ സ്വകാര്യ കമ്പനിയുടെ സഹകരണത്തോടെ ലഭ്യമാക്കും. ഇതുമൂലം ക്യുആർ കോഡ് സ്‌കാൻ ചെയ്ത് ടിക്കറ്റ് കാശ് നൽകാം. ഡെബിറ്റ് കാർഡ് സൗകര്യവും ഉണ്ടാകും. 

ഇൻ്റർനെറ്റ് സൗകര്യം കുറവുള്ള മലയോരമേഖലകളിൽ ഓഫ് ലൈനായും ക്യുആർ കോഡ് ഉപയോഗിച്ചും ടിക്കറ്റെടുക്കാം. തിരുവനന്തപുരത്ത് ചിലയിടങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഏർപ്പെടുത്തിയ സംവിധാനമാണ് സംസ്ഥനത്ത് ഒന്നാകെ വ്യാപിപ്പിക്കുന്നത്.  

കെഎസ്ആർടിസി ബസ് എത്തുന്ന സമയം, എവിടെ എത്തി, ഏത് റൂട്ട് എന്നിവ അറിയുന്നതിനായി മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ചലോ മൊബിലിറ്റി പ്രൈവറ്റ് ലിമിറ്റഡ് കമ്പനി വികസിപ്പിച്ച ആപ്ലിക്കേഷനാണ് ഇതിനായി ഉപയോഗിക്കുക. ഈ കമ്പനി തന്നെയാകും ടിക്കറ്റ് മെഷീനുകൾ ലഭ്യമാക്കുക. ക്യുവർ കോഡ് സ്കാനിങ്ങിന് പുറമേ നിലവിലുള്ള ടിക്കറ്റ് സംവിധാനവും ഇതിനൊപ്പം ഉണ്ടാകും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories