Share this Article
News Malayalam 24x7
ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ അറസ്റ്റിനെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി
Rahul Gandhi criticized the arrest of Jharkhand Chief Minister Hemant Soren

ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ അറസ്റ്റിനെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി. ഇഡി, സിബിഐ, ഐടി തുടങ്ങിയവ സര്‍ക്കാര്‍ ഏജന്‍സികളല്ല, അവര്‍ ഇപ്പോള്‍ ബിജെപിയുടെ പ്രതിപക്ഷ എലിമിനേഷന്‍ സെല്‍ ആണെന്നും അഴിമതിയില്‍ മുങ്ങിക്കുളിച്ച ബിജെപി തന്നെ ജനാധിപത്യത്തെ തകര്‍ക്കാനുള്ള പ്രചാരണം നടത്തുകയാണെന്നും രാഹുല്‍ ഗാന്ധി സമൂഹമാധ്യമത്തില്‍ കൂടി പ്രതികരിച്ചു.  ജനുവരി 14ന് തുടങ്ങിയ രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര നാളെയാണ് ജാര്‍ഖണ്ഡില്‍ പ്രവേശിക്കുന്നത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories