Share this Article
News Malayalam 24x7
'KPCC മാനദണ്ഡങ്ങള്‍ പാലിച്ചില്ല' എഐസിസിക്ക് പരാതി നല്‍കി ദീപ്തി മേരി വര്‍ഗീസ്
വെബ് ടീം
posted on 02-01-2026
1 min read
deepthi

കൊച്ചി മേയര്‍ സ്ഥാന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്  ഹൈക്കമാന്‍ഡിന് പരാതിയുമായി ദീപ്തി മേരി വര്‍ഗീസ്. കെപിസിസി മാര്‍ഗനിര്‍ദേശം പാലിക്കാതെ മേയര്‍ തെരഞ്ഞെടുപ്പ് നടത്തി എന്നാണ് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഡല്‍ഹിയില്‍ നേതാക്കളുമായി ദീപ്തി മേരി വര്‍ഗീസ് കൂടിക്കാഴ്ച നടത്തി. സംസ്ഥാന കോണ്‍ഗ്രസില്‍ പരാതി സമര്‍പ്പിച്ചിട്ടും അനുകൂല നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് പരാതിയുമായി ദീപ്തി ഡല്‍ഹിയിലെത്തിയത്. കൊച്ചിയെ നയിക്കാന്‍ ഒരാള്‍ വേണമെന്ന് പാര്‍ട്ടി നേതൃത്വം ആവശ്യപ്പെട്ടിട്ടാണ് താന്‍ മത്സരിച്ചതെന്നും എന്നിട്ടും മേയര്‍ സ്ഥാനത്തേക്ക് തഴഞ്ഞെന്നുമായിരുന്നു ദീപ്തിയുടെ പരാതി. തന്നെ തഴഞ്ഞതിനായി പാര്‍ട്ടിക്ക് അകത്തും പുറത്തും പറഞ്ഞ കാരണങ്ങള്‍ തന്നെ അപമാനിക്കുന്നതാണെന്നും ദീപ്തി ചൂണ്ടിക്കാട്ടിയിരുന്നു. മേയര്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെപിസിസിക്ക് കൃത്യമായ മാനദണ്ഡങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇതൊന്നും പാലിക്കാതെയാണ് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തില്‍ മേയറെ നിശ്ചയിച്ചതെന്നും അതിന് കൃത്യമായ അജണ്ടയുണ്ടായിരുന്നു എന്നുമാണ് ദീപ്തിയുടെ ആരോപണം.

വി കെ മിനിമോളെയാണ് നിലവില്‍ കൊച്ചി മേയറായി തിരഞ്ഞെടുത്തിരിക്കുന്നത്


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories