68-മത് സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ അത്‌ലറ്റിക്‌സില്‍ മുന്നേറ്റം തുടര്‍ന്ന് മലപ്പുറം ജില്ല. പാലക്കാടാണ് രണ്ടാം സ്ഥാനത്ത്. ഓവറോള്‍ കിരീട പോരാട്ടത്തില്‍ തിരുവനന്തപുരമാണ് മുന്നില്‍. സീനിയര്‍ വിഭാഗം ആണ്‍കുട്ടികളുടെ 800 മീറ്റര്‍ ഓട്ടത്തില്‍ തിരുവനന്തപുരം ജി വി രാജ സ്‌പോര്‍ട്‌സ് സ്‌കൂളിലെ ശിവപ്രസാദ് സ്വര്‍ണം നേടി. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ പാലക്കാട് വടവന്നൂര്‍ വിഎംഎച്ച്എസ് വിദ്യാര്‍ത്ഥി നിവേദ്യ കലാധറിനാണ് സ്വര്‍ണം. മീറ്റിലെ നിവേദ്യയുടെ മൂന്നാമത്തെ സ്വർണമാണ്. ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ തിരുവനന്തപുരം ജി വി രാജ സ്‌പോര്‍ട്‌സ് സ്‌കൂളിലെ അദിത്ത് പി കെയും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോഴിക്കോട് കുളത്തുവയല്‍ സെന്റ് ജോര്‍ജ്ജ് HSS ലെ അല്‍ക്ക ഷിനോജും സ്വര്‍ണം നേടി. മൂന്ന് കിലോമീറ്റര്‍ നടത്തത്തില്‍ മലപ്പുറം ആലത്തിയൂര്‍ KHMHS വിദ്യാര്‍ത്ഥിനി നിരഞ്ജന പിക്കാണ് സ്വര്‍ണം. 25 ഫൈനലുകളാണ് ഇന്ന് നടക്കുക.