 
                                 
                        തൃക്കരിപ്പൂർ മുൻ എംഎൽഎയും സിപിഐഎമ്മിന്റെ മുതിർന്ന നേതാവുമായ കെ.കുഞ്ഞിരാമൻ അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 12 മണിയോടെയാണ് അന്ത്യം.
11 വർഷക്കാലം കാസർഗോഡ് ജില്ലാ സെക്രട്ടറി, സംസ്ഥാനകമ്മിറ്റി അംഗം എന്നീ ചുമതലകൾ വഹിച്ച അദ്ദേഹം ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്, നീലേശ്വരം ബ്ലോക്ക് വികസന സമിതി ചെയർമാൻ, 2006 മുതൽ 2016 വരെ കേരള നിയമസഭയിൽ തൃക്കരിപ്പൂർ എംഎൽഎ യായും പ്രവർത്തിച്ചു.ഭൗതികശരീരം രാവിലെ 10 മണിക്ക് കാലിക്കടവിലും,11 മണിക്ക് കാരിയിലും ഉച്ചക്ക് 1 മണിക്ക് ചെറുവത്തൂരിലും ശേഷം 2 മണിക്ക് മട്ടലായിലും പൊതു ദർശനത്തിന് വെക്കും.
 
                             
             
                         
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                    