ബുക്കര്‍ പുരസ്‌കാരം വീണ്ടും ഇന്ത്യയിലേക്ക്. കന്നഡ എഴുത്തുകാരി ബാനു മുഷ്താഖിനാണ് ഈ വര്‍ഷത്തെ ബുക്കര്‍ പുരസ്‌കാരം. ഹൃദയവിളക്ക് എന്ന ചെറുകഥാ സമാഹാരത്തിനാണ് പുരസ്‌കാരം. സാമൂഹിക പ്രവര്‍ത്തകയും എഴുത്തുകാരിയുമാണ് ബാനു മുഷ്താഖ്. കുടുംബ-സാമൂഹിക സംഘര്‍ഷങ്ങളുടെ നേര്‍ചിത്രമാണ് ബാനുവിന്റെ രചനകളുടെ സവിശേഷതയെന്ന് പുരസ്‌കാര സമിതി വിലയിരുത്തി. ദീപ ഭാസ്തിയാണ് ചെറുകഥാ സമാഹാരം ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തത്. ടേറ്റ് മോഡേണില്‍ നടന്ന ചടങ്ങില്‍ ബാനു മുഷ്താഫ് പുരസ്‌കാരം ഏറ്റുവാങ്ങി. ദീപ ഭാസ്തിയും ചടങ്ങില്‍ പങ്കെടുത്തു.