Share this Article
News Malayalam 24x7
പട്ടാളനിയമം ഏര്‍പ്പെടുത്തിയ തീരുമാനം പിന്‍വലിച്ച് ദക്ഷിണ കൊറിയ
South Korea Revokes Martial Law Declaration

ദക്ഷിണ കൊറിയയില്‍ പട്ടാള നിയമം പിന്‍വലിച്ചു. ഇന്നലെ രാത്രിയാണ് ദക്ഷിണ കൊറിയ പ്രസിഡന്റ് യൂന്‍ സുക് യോള്‍ പട്ടാള നിയമം പ്രഖ്യാപിച്ചത്. എന്നാല്‍ ശക്തമായ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ നിയമം പിന്‍വലിക്കുകയായിരുന്നു.

ഇന്നലെ രാത്രിയോടെയാണ് ദക്ഷിണ കൊറിയ പ്രസിഡന്റ് യൂന്‍ സുക് യോള്‍ പട്ടാള നിയമം പ്രഖ്യാപിക്കുന്നത്. ടെലിവിഷന്‍ ചാനലിലൂടെയായിരുന്നു യൂന്‍ സുക് യോളിന്റെ പ്രഖ്യാപനം. പ്രതിപക്ഷം ഉത്തര കൊറിയയുമായി ആഭിമുഖ്യം പുലര്‍ത്തുന്നു, പ്രതിപക്ഷം ഭരണഘടന അട്ടിമറിക്കാന്‍ ശ്രമിക്കുന്നു തുടങ്ങിയ വാദങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് ദക്ഷിണ കൊറിയ പ്രസിഡന്റ് നിയമം പ്രഖ്യാപിക്കുന്നത്.

എന്നാല്‍ ജനാധിപത്യം തിരികെ വേണമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിന് ആളുകള്‍ പാര്‍ലമെന്റ് വളഞ്ഞ് പ്രതിഷേധിക്കുകയും നിയമത്തിനെതിരെ പ്രര്‍ലമെന്റ് അംഗങ്ങള്‍ ഒറ്റക്കെട്ടായി ശബ്ദമുയര്‍ത്തുകയും ചെയ്തു. ശക്തമായ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ നിയമം പ്രഖ്യാപിച്ച് 6 മണിക്കൂറിനുള്ളില്‍ നിയമം പിന്‍വലിക്കുകയായിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories