മുന്‍ മുഖ്യമന്ത്രിയും സിപിഐഎമ്മിലെ മുതിര്‍ന്ന നേതാവുമായ വി.എസ് അച്യുതാനന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് വിഎസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവില്‍ വിഎസിന്റെ നില തൃപ്തികരമെന്നാണ് വിവരം. ഏറെനാളായി അസുഖബാധിതനായി വിശ്രമജീവിതം നയിച്ചുവരികയാണ്.