വൈസ് ചാൻസിലർ നിയമനത്തിനു മന്ത്രിസഭായോഗം പാസാക്കിയ ഓർഡിനൻസ് ഗവർണർ അംഗീകരിക്കാതിരുന്നത് സുപ്രീംകോടതി അറിയിക്കാനാണ് സംസ്ഥാന സർക്കാർ തീരുമാനം. എന്നാൽ ഓർഡിനൻസിലെ വ്യവസ്ഥകൾ നിയമവിരുദ്ധമെന്നാണ് രാജ്ഭവൻ വൃത്തങ്ങൾ പറയുന്നുത്.
ബുധനാഴ്ച സുപ്രീംകോടതിയിൽ വൈസ് ചാൻസിലർ നിയമന കേസ് പരിഗണിക്കുമ്പോൾ ഡിജിറ്റൽ സർവകലാശാലയിൽ വൈസ് ചാൻസിലർ നിയമനത്തിനായി കൊണ്ടുവന്ന ഓർഡിനൻസ് സർക്കാർ ആയുധമാക്കും . സമവായത്തിലൂടെ വൈസ് ചാൻസിലറെ നിയമിക്കാൻ സുപ്രീംകോടതി നൽകിയ നിർദ്ദേശം അനുസരിച്ച് തയ്യാറാക്കിയ ഓർഡിനൻസിൽ ഗവർണർ ഒപ്പിടുന്നില്ല എന്ന് സുപ്രീംകോടതിയെ അറിയിക്കും. ഒപ്പം ഓർഡിനൻസിൽ ഒപ്പിടാൻ ഗവർണർക്ക് നിർദ്ദേശം നൽകണമെന്നും കോടതിയിൽ ഉന്നയിക്കും.
അതേസമയം ഓർഡിനൻസിന് അനുമതി നൽകാത്തത് സുപ്രീംകോടതി വിധിയുടെ ലംഘനമായതുകൊണ്ടെന്നാണ് രാജഭവൻ വൃത്തങ്ങൾ പറയുന്നത്. വേണ്ടപ്പെട്ടവരെ വൈസ് ചാൻസിലർ ആക്കുന്നതിന് വേണ്ടി സർക്കാർ തയ്യാറാക്കിയ ഓർഡിനൻസ് ആണെന്ന് രാജഭവനും ചൂണ്ടിക്കാട്ടും. ഓർഡിനൻസിലെ വ്യവസ്ഥകളെല്ലാം സുപ്രീംകോടതിയുടെ ഉത്തരവുകൾക്ക് എതിരാണെന്ന് ആണ് ഗവർണർക്ക് ലഭിച്ച നിയമം ഉപദേശം. വൈസ് ചാൻസലർ നിയമനത്തിനായി സർക്കാർ നൽകേണ്ടത് മൂന്നു മുതൽ അഞ്ചു പേരുകളാണ് ഇതിൽനിന്നാണ് സെർച്ച് കമ്മറ്റി ഒരാളെ വൈസ് ചാൻസലറായി തിരഞ്ഞെടുക്കുക .
എന്നാൽ അത് സർക്കാർ പാലിക്കുന്നില്ല എന്ന് എതിർവാദം ഉന്നയിക്കും. വൈസ് ചാൻസിലർ നിയമനത്തിൽ ഗവർണർ ആണ് അന്തിമ തീരുമാനം എടുക്കുന്നത് എന്ന് കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലറെ പുറത്താക്കിയ ഉത്തരവിൽ പറയുന്നുണ്ടെന്നും ക്യാൻസലർ കൂടിയായ ഗവർണർ കോടതിയെ അറിയിക്കും. വൈസ് ചാൻസിലർ നിയമനത്തിൽ സമവായത്തിലെത്താൻ ഹൈക്കോടതി നിർദ്ദേശം അനുസരിച്ച് മന്ത്രിമാർ ഗവർണറെ കണ്ടിരുന്നു .എന്നാൽ ഗവർണർ രാജേന്ദ്ര ആര്‍ലക്കർ അനുകൂല നിലപാട് സ്വീകരിച്ചില്ല ഒപ്പം കേരള സർവകലാശാലയിലെ വിസി രജിസ്ട്രാർ സിൻഡിക്കേറ്റ് പോര് തുടരുകയും ആണ്.