സംസ്ഥാനത്തെ പൊലീസ് തലപ്പത്തെ അഴിച്ചുപണിയില്‍ അസാധരണ നടപടി. എം ആര്‍ അജിത് കുമാര്‍ ബറ്റാലിയന്‍ ചുമതലയില്‍ തന്നെ തുടരും. എക്‌സൈസ് മന്ത്രി എം ബി രാജേഷിന്റെ അതൃപ്തി മൂലമാണ് തിടുക്കത്തിലുള്ള നടപടി. എക്‌സൈസ് തലപ്പത്ത് അജിത്ത് കുമാറിനെ കൊണ്ട് വന്നത് ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പ്രതിച്ഛായയെ ബാധിക്കുമെന്ന് മന്ത്രി പറഞ്ഞു. പി ശശി ഏകപക്ഷീയമായി നടത്തിയ അഴിച്ചുപണിയില്‍ ഐജിമാര്‍ അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് പുതിയ നടപടി എന്നാണ് വിവരം. കഴിഞ്ഞയാഴ്ച ഉത്തരവ് പുറത്തെത്തിയതിന് പിന്നാലെ രാഷ്ട്രീയ വിവാദങ്ങളും വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.