പമ്പ തീരത്ത് സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമം തടയണമെന്ന ഹര്‍ജി സുപ്രീംകോടതി മറ്റന്നാള്‍ പരിഗണിക്കും. ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കു. സംഗമം രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് ആരോപിച്ചാണ് ഡോക്ടര്‍ പി എസ് മഹേന്ദ്രനാകുമാര്‍ എന്നയാള്‍ സുപ്രീംകോടതിയെ സമീപിച്ചത്. സംഗമം തടഞ്ഞില്ലെങ്കില്‍ ഭാവിയില്‍ മതസംഗമങ്ങള്‍ എന്ന പേരില്‍ സര്‍ക്കാരിന് രാഷ്ട്രീയ പരിപാടികള്‍ സംഘടിപ്പിക്കാന്‍ കഴിയുമെന്നും ഡോക്ടര്‍ പി എസ് മഹേന്ദ്രകുമാര്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. പമ്പ നദിയുടെ തീരം പരിസ്ഥിതി ലോല മേഖലയാണെന്നും അവിടെ സംഗമം നടത്തുന്നത് കോടതി വിധികളുടെ ലംഘനമാകുമെന്നും ഹര്‍ജിയില്‍ ഉണ്ട്.