രാജസ്ഥാൻ സർക്കാരിനെതിരെ ഏക ദിന ഉപവാസത്തിനൊരുങ്ങി മുൻ രാജസ്ഥാൻ ഉപമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സച്ചിൻ പൈലറ്റ്. മുൻ ബിജെപി സർക്കാരിന്റെ കാലത്തുണ്ടായ അഴിമതി കേസുകൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് സമരം.
സ്വന്തം പാർട്ടിക്കെതിരെയുള്ള സച്ചിന്റെ പടയൊരുക്കത്തിനെതിരെ ശക്തമായ താക്കീത് നൽകിയിരിക്കുകയാണ് കോൺഗ്രസ് നേതൃത്വം.സമരവുമായി മുന്നോട്ട് പോകുന്നത് പാർട്ടി വിരുദ്ധമായി കണക്കാക്കുമെന്ന് ഹൈക്കമാൻഡ് മുന്നറിയിപ്പ് നൽകി