തിരുവനന്തപുരം വെള്ളനാട് ആത്മഹത്യാ ഭീഷണി മുഴക്കി പഞ്ചായത്ത് സെക്രട്ടറി. വെള്ളനാട് പഞ്ചായത്ത് സെക്രട്ടറി ബിന്ദുവാണ് കത്തിയുമായി ആത്മഹത്യ ഭീഷണി മുഴക്കിയത്. ഇന്ന് വൈകിട്ടോടെയാണ് വെള്ളനാട് പഞ്ചായത്ത് ഓഫീസിൽ നാടീകയ സംഭവങ്ങള്‍ അരങ്ങേറിയത്. പ്രസിഡന്റ് വെള്ളനാട് ശശിയുമായുള്ള തർക്കമാണ് ആത്മഹത്യാ ഭീഷണിക്ക് കാരണം. പഞ്ചായത്ത് വാഹനത്തെ ചൊല്ലി സെക്രട്ടറിയും പ്രസിഡന്റും തർക്കം ആരംഭിച്ചിട്ട് മാസങ്ങളായി. അതുകൊണ്ടുതന്നെ സെക്രട്ടറിയും പ്രസിഡന്റും തമ്മിലുള്ള തർക്കം കാരണം പഞ്ചായത്തിൽ ഭരണ സ്തംഭനം എന്ന് അംഗങ്ങൾ ആരോപിക്കുന്നു.
സഹപ്രവർത്തകർ ചേർന്നാണ് ബിന്ദുവിന്റെ കൈയ്യിൽ നിന്ന് കത്തി പിടിച്ചുവാങ്ങിയത്. താൻ മരിച്ചാൽ അതിന് ഉത്തരവാദി വെള്ളനാട് ശശി എന്ന് സെക്രട്ടറി. എന്നാൽ സെക്രട്ടറി മനപ്പൂർവം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുവെന്ന് പ്രസിഡന്റ് വെള്ളനാട് ശശി പറഞ്ഞു.
അതേ സമയം പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ വെള്ളനാട് ശശിയും രണ്ട് വനിതാ അംഗങ്ങളും ചേർന്ന് തന്നെ മുറിയിൽ പൂട്ടിയിട്ടെന്നാണ് പഞ്ചായത്ത് സെക്രട്ടറിയായ സിന്ധുവിന്റെ പരാതി. എത്രപറഞ്ഞിട്ടും വാതിൽ തുറന്നില്ലെന്നും ഇവർ പറയുന്നു. ഇതിനുപിന്നാലെ സിന്ധു ബാഗിലുണ്ടായിരുന്ന ചെറിയ കത്തി ഉപയോഗിച്ച് ആത്മഹത്യാശ്രമവും നടത്തി. ഒടുവിൽ പോലീസെത്തിയാണ് രംഗം ശാന്തമാക്കിയത്.