ശബരിമലയിലെ സ്വര്‍ണം കൊള്ളയടിക്കാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റി കൃത്യമായ ആസൂത്രണം നടത്തിയെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. ദേവസ്വം ഉദ്യോഗസ്ഥരും അതിന് ഒത്താശ ചെയ്തുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ട് കിലോയോളം സ്വര്‍ണമാണ് ഉണ്ണികൃഷ്ണന്‍ പോറ്റി കൈക്കലാക്കിയത്. ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ വച്ചാണ് സ്വര്‍ണം വേര്‍തിരിച്ചെടുത്തത്. ശബരിമലയില്‍ നിന്ന് കൊണ്ടുപോയ സ്വര്‍ണപ്പാളി ബംഗളൂരുവിലും ഹൈദരാബാദിലും പ്രദര്‍ശിപ്പിച്ചു. തുടര്‍ന്ന് ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ എത്തിച്ച് 394. 9 ഗ്രാമം മാത്രമാണ് പൂശിയത്. കോടതി ഉത്തരവും ചട്ടങ്ങളും ലംഘിച്ചാണ് ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ സ്വര്‍ണപ്പാളി കൊടുത്തുവിട്ടത്. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബുവാണ് മഹ്‌സറില്‍ ചെമ്പെന്ന് രേഖപ്പെടുത്തിയത്. പാളിയുടെ ഭാരം നോക്കാതെ ഉദ്യോഗസ്ഥര്‍ ഒത്തുകളിച്ചുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.