Share this Article
News Malayalam 24x7
പുതിയ ചീഫ് സെക്രട്ടറിയെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്നു ചേരുന്ന മന്ത്രിസഭായോഗം തീരുമാനിക്കും
New Kerala Chief Secretary Selection Expected in Today's Cabinet Meeting

പുതിയ ചീഫ് സെക്രട്ടറിയെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്നു ചേരുന്ന മന്ത്രിസഭായോഗം തീരുമാനിക്കും. ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ ഈ മാസം 30നു വിരമിക്കുന്ന സാഹചര്യത്തിലാണിത്. ശാരദയുടെ പിന്‍ഗാമി സംസ്ഥാനത്തിന്റെ 50-ാമത് ചീഫ് സെക്രട്ടറിയാകും. 1991 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനും ധനവകുപ്പില്‍ അഡീഷനല്‍ ചീഫ് സെക്രട്ടറിയുമായ എ.ജയതിലക് ചീഫ് സെക്രട്ടറിയാകുമെന്ന സൂചന ശക്തമാണ്. ചീഫ് സെക്രട്ടറിയായാല്‍ 2026 ജൂണ്‍ വരെ ജയതിലകിനുകാലാവധിയുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories