Share this Article
image
കര്‍ണാടക നാളെ പോളിങ് ബൂത്തിലേക്ക്; 13ന് വോട്ടെണ്ണല്‍
വെബ് ടീം
posted on 09-05-2023
1 min read
Karnataka Assembly elections tomorrow

കര്‍ണാടക നാളെ പോളിങ് ബൂത്തിലേക്ക്. 224 നിയമസഭാ മണ്ഡലങ്ങളിലായി 2,613 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. സംസ്ഥാനത്ത് ഇന്ന് നിശബ്ദ പ്രചാരണമാണ്. മെയ് 13നാണ് വോട്ടെണ്ണല്‍. വാശിയേറിയ പ്രചാരണത്തിനൊടുവിലാണ് കര്‍ണാടക പോളിങ് ബൂത്തിലെത്തുന്നത്. 224 നിയമസഭാ മണ്ഡലങ്ങളിലായി 2,613 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. 5.2 കോടി വോട്ടര്‍മാരുള്ള സംസ്ഥാനത്ത് 9.17 ലക്ഷം കന്നി വോട്ടര്‍മാരുമുണ്ട്. 58,282 പോളിങ് സ്റ്റേഷനുകളാണ് സംസ്ഥാനത്തുടനീളം സജീകരിച്ചിരിക്കുന്നത്.  224 മണ്ഡലങ്ങളിലും ബിജെപി സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നുണ്ട്. കോണ്‍ഗ്രസിന്റെ 223 സ്ഥാനാര്‍ഥികളും ജെഡിഎസിന്റെ 207 സ്ഥാനാര്‍ഥികളുമാണ് മത്സ്ര രംഗത്തുളളത്. ബിജെപിക്കും കോണ്‍ഗ്രസിനും വേണ്ടി പ്രമുഖരായ എല്ലാ നേതാക്കളും തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായി. ബിജെപിക്കായി പ്രധാനമന്ത്രി നേരേന്ദ്രമോദിയാണ് പ്രചാരണം നയിച്ചത്. 

പത്തിലധികം റാലികളില്‍ മോദി പങ്കെടുത്തു. കോണ്‍ഗ്രസിനായി രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ കളത്തിലിറങ്ങിയപ്പോള്‍ ഒരിടവേളയ്ക്ക് ശേഷം കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധിയും കര്‍ണാടകയില്‍ പ്രചാരണം കൊഴിപ്പിക്കാനെത്തി. ജെഡിഎസ് നേതാക്കളും പ്രചാരണത്തില്‍ സജീവമായി.  കോണ്‍ഗ്രസ് ബിജെപി നേതാക്കളുടെ ആരോപണ പ്രത്യാരോപണങ്ങളും പ്രചാരണ ഘട്ടത്തില്‍ ചര്‍ച്ചയായി. ഏക സിവില്‍ കോഡ് നടപ്പാക്കുമെന്ന ബിജെപിയുടെ വാഗ്ദാനം, മോദിക്കെതിരെ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗ്ഗെയുടെ വിഷപാമ്പ് പരാമര്‍ശം, ബജറംഗ് ദല്‍ നിരോധിക്കുമെന്ന കോണ്‍ഗ്രസ് പ്രകടന പത്രികയിലെ വാഗ്ദാനം എന്നിവയെല്ലാം പ്രചാരണത്തിന് കൊഴുപ്പേകി. പോളിങ് ബൂത്തിലേക്കെത്തുമ്പോള്‍ ശക്തമായ ത്രികോണമത്സരത്തിന് കൂടിയാണ് കര്‍ണാടകയില്‍ കളമൊരുങ്ങുന്നത്.

കര്‍ണാടക നാളെ പോളിങ് ബൂത്തിലേക്ക്. 224 നിയമസഭാ മണ്ഡലങ്ങളിലായി 2,613 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories