Share this Article
News Malayalam 24x7
ഹരിയാനയിൽ കോണ്‍ഗ്രസ് പ്രവര്‍ത്തകയുടെ മൃത​ദേ​ഹം സ്യൂട്‌കേസില്‍
Congress worker's dead body in suitcase in Haryana

ഹരിയാനയിലെ റോത്തക്കില്‍ സ്യൂട്‌കേസില്‍ കണ്ടെത്തിയ മൃതദേഹം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകയുടേതാണെന്ന് തിരിച്ചറിഞ്ഞു. സോനെപത്ത് സ്വദേശിയായ 23 കാരി ഹിമാനി നര്‍വാളിന്റെ മൃതദേഹം വെള്ളിയാഴ്ച ഹൈവേയില്‍ സാംപ്ല ബസ് സ്റ്റാന്‍ഡിന് സമീപംനീല സ്യൂട്ട്‌കേസിലാണ് കണ്ടെത്തിയത്. സംഭവം ഹരിയാനയില്‍ വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ഹിമാനിയെ കൊലപ്പെടുത്തി സ്യൂട്ട്‌കേസിലാക്കി ബസ്റ്റാന്‍ഡില്‍ തള്ളിയെന്നാണ് പ്രാഥമിക നിഗമനം.സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരേയും അറസ്റ്റ് ചെയ്തിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹിമാനിയുടെ കൊലപാതകത്തില്‍ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് നേതാവ് ഭൂപേന്ദര്‍ഹുഡ ആവശ്യപ്പെട്ടു. ഹരിയാനയില്‍ അറിയപ്പെടുന്ന പൊതുപ്രവര്‍ത്തകയാണ് ഹിമാനി.ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം ഹിമാനി പങ്കെടുത്തിട്ടുണ്ട്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories