Share this Article
News Malayalam 24x7
വൻ തീപിടിത്തം; നാല് ബസുകൾ കത്തി നശിച്ചു; സംഭവം കൊണ്ടോട്ടി- എയർപോർട്ട് റോഡിൽ
വെബ് ടീം
posted on 06-02-2026
1 min read
FIRE

കൊണ്ടോട്ടി- എയർപോർട്ട് റോഡിൽ വൻ തീപിടിത്തം. നാല് ബസുകൾ കത്തി നശിച്ചു. ഗ്രൗണ്ട് ഹാൻഡ്‌ലിങ് ടീം ആയ ഭദ്രയുടെ ബസുകൾ ആണ് കത്തിയത്.വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു അപകടം. കരിപ്പൂര്‍ വിമാനത്താവളം റോഡിന് സമീപം ഒഴിഞ്ഞ സ്ഥലത്താണ് ഭദ്ര കമ്പനിയുടെ വാഹനങ്ങള്‍ നിര്‍ത്തിയിട്ടിരുന്നത്.കഴിഞ്ഞ ആറ് വര്‍ഷമായി സ്ഥലത്ത് നിര്‍ത്തിയിട്ടിരുന്ന ബസുകളാണ് കത്തി നശിച്ചത്. ഇവ ഉപയോഗിച്ചിരുന്ന ബസുകളല്ല.

അതേസമയം തീപിടിത്തത്തിന് പിന്നിലെ കാരണം വ്യക്തമല്ല. കൊണ്ടോട്ടിയില്‍ നിന്നുള്ള അഗ്നശമന സേന എത്തിയാണ് തീ അണച്ചത്. ബസുകള്‍ പൂര്‍ണമായും കത്തി നശിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories