Share this Article
ഡിസംബര്‍ 13ന് മുന്‍പ് പാര്‍ലമെന്‍റ് ആക്രമിക്കും; അഫ്സല്‍ ഗുരുവിന്‍റെ ചിത്രത്തോടൊപ്പം ഭീകരന്‍ ഗുര്‍പട്‌വന്ത് സിങ് പന്നുവിന്റെ ഭീഷണി
വെബ് ടീം
posted on 05-12-2023
1 min read

ന്യൂഡൽഹി: പാര്‍ലമെന്‍റ് ആക്രമിക്കുമെന്ന ഭീഷണിയുമായി ഖലിസ്ഥാന്‍ ഭീകരന്‍ ഗുര്‍പട്‌വന്ത് സിങ് പന്നു. പാര്‍ലമെന്‍റ് ആക്രമണ വാര്‍ഷിക ദിനമായ ഡിസംബര്‍ 13ന് മുന്‍പ് ആക്രമണം നടത്തുമെന്നാണ് ഭീഷണി. പാര്‍ലമെന്‍റ് ആക്രമണക്കേസില്‍ തൂക്കിലേറ്റപ്പെട്ട മുഖ്യസൂത്രധാരന്‍ അഫ്സല്‍ ഗുരുവിന്‍റെ ചിത്രത്തോടൊപ്പമാണ് പന്നുവിന്‍റെ ഭീഷണി. ഡല്‍ഹിയെ ഖലിസ്ഥാനാക്കുമെന്നും ഭീഷണിയില്‍ പറയുന്നു. പന്നുവിന്‍റെ പുതിയ ഭീഷണിയുടെ അടിസ്ഥാനത്തില്‍ വിവിധ സുരക്ഷ ഏജന്‍സികളും ഡല്‍ഹി പൊലീസും അന്വേഷണം തുടങ്ങി. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories