Share the Article
News Malayalam 24x7
Other Sports
Women's Chess World Cup Final: Winner To Be Decided Today
വനിതാ ചെസ് ലോകകപ്പ് ജോതാവിനെ ഇന്നറിയാം വനിതാ ചെസ് ലോകകപ്പ് ജോതാവിനെ ഇന്നറിയാം. ഇന്ത്യന്‍ താരങ്ങളായ ഗ്രാന്‍ഡ് മാസ്റ്റര്‍ കൊനേരു ഹംപിയും ഇന്റര്‍നാഷണല്‍ മാസ്റ്റര്‍ ദിവ്യ ദേശ്മുഖും തമ്മിലുള്ള ഫൈനലിലെ രണ്ട് മത്സരവും സമനിലയില്‍ കലാശിച്ചു. ഇന്നാണ് ടൈ ബ്രേക്കര്‍. 15 മിനിറ്റിന്റെ രണ്ട് ഗെയിമുകളാണുണ്ടാവുക. സമനില തുടര്‍ന്നാല്‍ പത്തും ആവശ്യമെങ്കില്‍ അഞ്ചും മിനിറ്റുകളുടെ രണ്ട് ഗെയിമുകള്‍ കൂടി കളിക്കും. മാറ്റമില്ലെങ്കില്‍ വിജയിയെ തെരഞ്ഞെടുക്കുന്നത് വരെ മൂന്ന് മിനിറ്റിന്റെ ഗെയിമുകളാക്കി തുടരും. ആദ്യമായാണ് ഇന്ത്യന്‍ താരങ്ങള്‍ വനിതാ ലോകകപ്പ് സെമി ഫൈനലിലെത്തുന്നത്.
1 min read
View All
Divya Deshmukh
ജോര്‍ജിയയില്‍ നടക്കുന്ന ഫിഡെ വനിത ചെസ് ലോകകപ്പില്‍ ചരിത്രമെഴുതി ഇന്ത്യയുടെ ദിവ്യ ദേശമുഖ് ഫൈനലില്‍ ജോര്‍ജിയയില്‍ നടക്കുന്ന ഫിഡെ വനിത ചെസ് ലോകകപ്പില്‍ ചരിത്രമെഴുതി ഇന്ത്യയുടെ ദിവ്യ ദേശമുഖ് ഫൈനലില്‍. ചെസ് ലോകകപ്പ് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ വനിതയാണ് 19കാരിയായ ദിവ്യ. സെമിഫൈനലില്‍ മുന്‍ ലോകചാംപ്യനായ ചൈനീസ് താരം ടാന്‍ സോങ്കിയെ പരാജയപ്പെടുത്തിയാണ് ദിവ്യയുടെ ഫൈനല്‍ പ്രവേശം. ആദ്യഗെയിം ഇരുവരും സമനില പിടിച്ചിരുന്നു. വെള്ളക്കരുക്കളുമായി രണ്ടാം ഗെയിമില്‍ 101 നീക്കങ്ങള്‍ക്കൊടുവിലാണ് ദിവ്യ സോങ്കിയെ പരാജയപ്പെടുത്തിയത്. ഇന്ത്യയുടെ കൊനേരു ഹംപിയും ചൈനയുടെ ചൈനയുടെ ഗ്രാന്റ്മാസ്റ്റര്‍ ലെയ് ടിന്‍ജിയും തമ്മിലുള്ള സെമിയിലെ വിജയിയെയാണ് ദിവ്യ ഫൈനലില്‍ നേരിടുക.
1 min read
View All
Wimbledon Men's Singles: Path Set for Dream Final Today
വിംബിഡണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സില്‍ ഇന്ന് കളമൊരുങ്ങുന്നത് സ്വപ്‌ന ഫൈനലിന് വിംബിഡണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സില്‍ ഇന്ന് കളമൊരുങ്ങുന്നത് സ്വപ്‌ന ഫൈനലിന്. ജോക്കോവിച്ചിനെ തോല്‍പിച്ച് ഫൈനലിലെത്തിയ യാനിക് സിന്നറിന് എതിരാളി നിലവിലെ ചാംപ്യന്‍ കാര്‍ലോസ് അല്‍കാരസ്. ലോക ഒന്നാം സീഡായ ഇറ്റാലിയന്‍ താരം സിന്നര്‍ ആദ്യ കിരീടം ലക്ഷ്യമിട്ടാണ് കോര്‍ട്ടിലിറങ്ങുന്നത്. ഏഴുതവണ ചാമ്പ്യനായ സെര്‍ബിയന്‍ ഇതിഹാസതാരം ജോക്കോവിച്ചിനെ നേരിട്ടുള്ള രണ്ട് സെറ്റുകള്‍ക്കാണ് 23 കാരനായ സിന്നര്‍ തോല്‍പിച്ചത്. ഏഴ് വര്‍ഷത്തിനിടെ ജോക്കോവിച്ചില്ലാത്ത ആദ്യ വിംബിള്‍ഡണ്‍ ഫൈനല്‍ കൂടിയാണിത്. തുടര്‍ച്ചയായ മൂന്നാം കിരീടമാണ് സ്പാനിഷ് താരമായ കാര്‍ലോസ് അല്‍കാരസിന്റെ ലക്ഷ്യം. നാല് സെറ്റുകള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ യു.എസ് താരം ടെയ്ലര്‍ ഫ്രിറ്റ്‌സിനെ തോല്‍പിച്ചാണ് അല്‍കാരസിന്റെ ഫൈനല്‍ പ്രവേശം. കഴിഞ്ഞ രണ്ട് ഫൈനലുകളിലും ജോക്കോവിച്ചിനെ തോല്‍പിച്ച് അല്‍കാരസ് കിരീടം ചൂടിയിരുന്നു.
1 min read
View All
Aryna Sabalenka
വിംബിള്‍ഡണ്‍ ടെന്നീസ് വനിതാ വിഭാഗം സിംഗിള്‍സില്‍ അരീന സബലെങ്ക സെമിഫൈനലില്‍ വിംബിള്‍ഡണ്‍ ടെന്നീസ് വനിതാ വിഭാഗം സിംഗിള്‍സില്‍ ബെലാറേഷ്യന്‍ താരം അരീന സബലെങ്ക സെമിഫൈനലില്‍. ക്വാര്‍ട്ടര്‍ ഫൈനലില്‍ ജര്‍മനിയുടെ ലോറ സിഗ്മണ്ടിനെ തോല്‍പിച്ചാണ് സബലെങ്കയുടെ സെമി പ്രവേശം. കടുത്ത പോരാട്ടത്തിനൊടുവിലാണ് സിഗ്മണ്ട് തോല്‍വി വഴങ്ങിയത്. ആദ്യ സെറ്റ് നഷ്ടപ്പെട്ടതോടെ സമ്മര്‍ദ്ദത്തിലായെങ്കിലും രണ്ടാം സെറ്റില്‍ സബലങ്ക കളി തിരിച്ചു പിടിച്ചു. സിഗ്മണ്ടിനെതിരെ കളിക്കുമ്പോള്‍ ഓരോ പോയിന്റിനും വേണ്ടി കഠിനാധ്വാനം ചെയ്യേണ്ടിവന്നു എന്നായിരുന്നു മത്സരശേഷം സബലെങ്കയുടെ പ്രതികരണം. മത്സരം 2 മണിക്കൂറും 54 മിനിറ്റും നീണ്ടുനിന്നു.
1 min read
View All
Other News