ചെസ് ലോകകപ്പിൽ നിലവിലെ ലോക റാങ്കിംഗിൽ ഒൻപതാം സ്ഥാനക്കാരനായ ഇന്ത്യയുടെ ഡി. ഗുകേഷ് പുറത്തായി. മൂന്നാം റൗണ്ടിൽ ജർമ്മനിയുടെ ഫ്രെഡറിക് സ്വാമിയോടാണ് ഗുകേഷ് തോൽവി വഴങ്ങിയത്.ആദ്യ മത്സരങ്ങൾ സമനിലയിൽ അവസാനിച്ചിരുന്നു. 34 നീക്കങ്ങൾക്കൊടുവിലായിരുന്നു ഇരുവരും സമനിലയ്ക്ക് കൈകൊടുത്തത്. എന്നാൽ, രണ്ടാം മത്സരത്തിൽ 55 നീക്കങ്ങൾക്കൊടുവിൽ ലോക റാങ്കിംഗിൽ 75-ആം സ്ഥാനത്തുള്ള സ്വാമിയോട് തോറ്റതോടെയാണ് ഗുകേഷ് ടൂർണമെന്റിൽ നിന്ന് പുറത്തായത്. ടൂർണമെന്റിലെ ടോപ് സീഡുകളിൽ ഒന്നായിരുന്നു ഗുകേഷ്.