Share this Article
News Malayalam 24x7
എസ്‌ഐആറില്‍ നിന്നും പിന്മാറണം; തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് എം.എ ബേബി
വെബ് ടീം
posted on 14-02-2026
1 min read
ma baby

ന്യൂഡൽഹി: എസ്‌ഐആറില്‍ നിന്നും പിന്മാറണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് സിപിഎം ജനറല്‍ സെക്രട്ടറി എം.എ ബേബി.എസ്ഐആര്‍ പ്രക്രിയ ഭരണഘടന തത്വങ്ങള്‍ക്കെതിരാണ്. വോട്ടര്‍മാരെ പട്ടികയില്‍ നിന്നും ഏകപക്ഷീയമായി ഒഴിവാക്കുന്നു. സമയപരിധി അപ്രായോഗികമാണ്.

നടപടി ക്രമങ്ങള്‍ ബിഎല്‍ഒ മാര്‍ക്ക് സമ്മര്‍ദം ഉണ്ടാക്കുന്നതെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. എസ്‌ഐആറില്‍ കമ്മീഷന്‍ രാഷ്ട്രീയ പാര്‍ട്ടികളെ വിശ്വാസത്തിലെടുത്തില്ലെന്നും കത്തില്‍ വിമര്‍ശനമുണ്ട്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories