Share this Article
News Malayalam 24x7
രാഹുല്‍ ഈശ്വറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും
Rahul Easwar

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ ബലാത്സംഗ കേസിലെ യുവതിക്ക് എതിരായ സൈബര്‍ അധിക്ഷേപത്തില്‍ അറസ്റ്റിലായ രാഷ്ട്രീയ നിരീക്ഷകന്‍ രാഹുല്‍ ഈശ്വറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. യുവതിയുടെ പേര് വെളിപ്പെടുത്തുന്ന പരാമര്‍ശത്തിലാണ് കേസ് എടുത്തത്. 

ഇന്നലെ വൈകീട്ടോടെയാണ് തിരുവനന്തപുരത്തെ വീട്ടില്‍ നിന്ന് ജാമ്യാമില്ല വകുപ്പ് ചുമത്തി രാഹുല്‍ ഈശ്വറിനെ കസ്റ്റഡിയില്‍ എടുത്തത്. സൈബര്‍ അധിക്ഷേപത്തില്‍  രാഹുല്‍ ഈശ്വര്‍ അടക്കം നാല് പേര്‍ക്ക് എതിരെയാണ് സൈബര്‍ പൊലീസ് കേസ് എടുത്തത്. കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍, രഞ്ജിത പുളിക്കന്‍, ദീപ ജോസഫ് എന്നിവരാണ് മറ്റു പ്രതികള്‍. യുവതിയെ അപമാനിച്ചുവെന്നാണ് കേസ്. ഇവര്‍ക്ക് ഹാജരാകാനായി സൈബര്‍ പൊലിസ് നോട്ടീസ് നല്‍കും. 

പരാതിക്കാരിക്കെതിരായ മോശം പരാമര്‍ശങ്ങള്‍ നീക്കം ചെയ്യാന്‍ ഫെയ്‌സ് ബുക്കിനോടും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം അറസ്റ്റ് ചെയ്യാന്‍ പൊലീസെത്തുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്ക് വച്ചിരിക്കുകയാണ് രാഹുല്‍ഈശ്വര്‍.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories