Share this Article
News Malayalam 24x7
റോഹിംഗ്യൻ അഭയാർത്ഥികൾ സഞ്ചരിച്ച ബോട്ടുകൾ മുങ്ങി; 500-ലധികം പേർ മരിച്ചതായി സംശയം, യുഎൻ അന്വേഷണം
വെബ് ടീം
posted on 16-07-2026
1 min read
boat

മ്യാൻമർ തീരത്തിനടുത്ത് ബംഗാൾ ഉൾക്കടലിൽ റോഹിങ്ക്യൻ അഭയാർത്ഥികൾ സഞ്ചരിച്ച രണ്ട് ബോട്ടുകൾ മുങ്ങിയതായി റിപ്പോർട്ട്. അപകടത്തിൽ 500-ലധികം പേർ മരിച്ചതായാണ്  റിപ്പോർട്ടുകൾ. മ്യാൻമറിലെ രാഖൈൻ തീരത്തുനിന്നും ബംഗ്ലാദേശിലെ അഭയകേന്ദ്രങ്ങളിൽനിന്നു യാത്ര തിരിച്ച രണ്ട് ബോട്ടുകളാണ് അപകടത്തിൽ പെട്ടതെന്നാണ്‌ വിവരം.

മേഖലയിൽ അടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ സമുദ്രദുരന്തങ്ങളിൽ ഒന്നാണിതെന്ന് ഐക്യരാഷ്ട്രസഭ അറിയിച്ചു.

കനത്ത കാലവർഷവും മോശം കാലാവസ്ഥയുമാണ് അപകടത്തിന് കാരണമായതെന്നാണ്‌ വിവരം. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories