Share this Article
News Malayalam 24x7
തിരുവോണം ബംപർ ടിക്കറ്റ് ഇന്ന് പുറത്തിറക്കും; ഒന്നാം സമ്മാനം 30 കോടി രൂപ
Kerala State Lottery Launches Thiruvonam Bumper Ticket with Rs 30 Crore First Prize

സംസ്ഥാന ഭാഗ്യക്കുറി ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയുമായി ഈ വർഷത്തെ തിരുവോണം ബംപർ ലോട്ടറി ടിക്കറ്റ് ഇന്ന് പുറത്തിറക്കും. കഴിഞ്ഞ വർഷത്തെ 25 കോടി രൂപയിൽ നിന്ന് ഇത്തവണ ഒന്നാം സമ്മാനത്തുക 30 കോടി രൂപയായാണ് സർക്കാർ ഉയർത്തിയിരിക്കുന്നത്. ടിക്കറ്റിന്റെ ഔദ്യോഗിക പ്രകാശനം ഇന്ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും.

അടുത്ത തിങ്കളാഴ്ച മുതൽ സംസ്ഥാനത്തുടനീളം തിരുവോണം ബംപർ ടിക്കറ്റുകളുടെ വിൽപ്പന ഔദ്യോഗികമായി ആരംഭിക്കും. ബംപർ ടിക്കറ്റ് പുറത്തിറക്കുന്നതിനൊപ്പം വ്യാജ ഓൺലൈൻ ലോട്ടറികൾക്കെതിരെ കർശനമായ മുന്നറിയിപ്പും ഭാഗ്യക്കുറി ഡയറക്ടറേറ്റ് നൽകിയിട്ടുണ്ട്.


കേരളത്തിൽ ലോട്ടറി ടിക്കറ്റുകൾ ഓൺലൈൻ വഴി വിൽക്കുന്നത് പൂർണ്ണമായും നിയമവിരുദ്ധമാണ്. അതിനാൽ അംഗീകൃത ഏജന്റുമാരിൽ നിന്നോ വിൽപനക്കാരിൽ നിന്നോ നേരിട്ട് അച്ചടിച്ച പേപ്പർ ടിക്കറ്റുകൾ മാത്രമേ പൊതുജനങ്ങൾ വാങ്ങാവൂ എന്ന് അധികൃതർ കർശന നിർദ്ദേശം നൽകി. വ്യാജ ഓൺലൈൻ സൈറ്റുകൾ വഴി ലോട്ടറി വാങ്ങി വഞ്ചിതരാകരുതെന്നും അത്തരം തട്ടിപ്പ് സംഘങ്ങൾക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും ലോട്ടറി ഡയറക്ടറേറ്റ് വ്യക്തമാക്കിയിട്ടുണ്ട്.


നികുതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ അഞ്ജു കെ.എസ്., അഡീഷണൽ ഡയറക്ടർമാരായ ഷാജു പി.എ., അനിൽ കുമാർ കെ.എസ്. തുടങ്ങിയ പ്രമുഖ ഉദ്യോഗസ്ഥർ പ്രകാശന ചടങ്ങിൽ പങ്കെടുക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories