തീവ്ര വോട്ടര്‍പ്പട്ടിക പരിഷ്‌കരണത്തിനെതിരെ ചാണ്ടി ഉമ്മന്‍ എംഎല്‍എ സുപ്രീംകോടതിയില്‍. കേരളത്തിലെ എസ്‌ഐആര്‍ നീട്ടി വയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് സുപ്രീംകോടതിയെ സമീപിച്ചത്. കേസില്‍ കക്ഷി ചേരാന്‍ അപേക്ഷ നല്‍കി. നിലവില്‍ നടക്കുന്ന എസ്‌ഐആര്‍ നടപടി എംഎല്‍എ കൂടിയായ തന്നെ നേരിട്ട് ബാധിക്കുന്നതാണ്. മണ്ഡലത്തിലെ പലരും എസ്‌ഐആര്‍ നടപടികളില്‍ നിന്ന് ഒഴിവാക്കപ്പെടുന്നുവെന്നും ഹര്‍ജിയില്‍ ചാണ്ടി ഉമ്മന്‍ പറയുന്നു.