Share this Article
News Malayalam 24x7
അയോധ്യ രാമക്ഷേത്രം നിര്‍മാണം; പതാക ഉയര്‍ത്തല്‍ ചടങ്ങ് ഇന്ന്
Ayodhya Ram Mandir Update: Flag Hoisting Ceremony (Dhwajdhand) to be Held Today

അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തീകരിച്ചതിന്റെ പ്രതീകമായ ധര്‍മ്മ ധ്വജാരോഹണം ഇന്നു നടക്കും. ആചാരപരമായ കൊടി ഉയര്‍ത്തല്‍ ചടങ്ങ് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കും. രാവിലെ 11.50 മണിക്കുശേഷം ആരംഭിക്കുന്ന ചടങ്ങില്‍ നരേന്ദ്രമോദി  ധ്വജാരോഹണം നടത്തും. ആര്‍എസ്എസ് സര്‍സംഘചാലക് ഡോ മോഹന്‍ ഭാഗവത്, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ സംബന്ധിക്കും.

ധ്വജാരോഹണത്തിന് മുന്നോടിയായി അയോധ്യയിലെ 12 ക്ഷേത്രങ്ങളില്‍ നിന്നുള്ള ശോഭായാത്ര രാമജന്മഭൂമി ക്ഷേത്രത്തില്‍ എത്തും. 11 മണിയോടെ പ്രധാനമന്ത്രിയും അയോധ്യയിലെത്തിച്ചേരും. 11.58നും ഒരു മണിക്കും ഇടയിലാണ് ധ്വജാരോഹണച്ചടങ്ങുകള്‍ നടക്കുക. ധ്വജാരോഹണച്ചടങ്ങുകളുടെ ഭാഗമായി രാമക്ഷേത്രവും പരിസരവും ദീപങ്ങളാല്‍ അലങ്കരിച്ചുകഴിഞ്ഞു. അതിഥികളെ വരവേല്‍ക്കാനുളള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി.

161 അടി ഉയരമുള്ള പ്രധാന ക്ഷേത്ര ഗോപുരത്തിന് മുകളില്‍ 30 അടി ഉയരത്തില്‍ പതാക പാറിപ്പറക്കും. പതാക ഉയര്‍ത്തല്‍ ചടങ്ങിന് മുന്‍പായി സരയൂതീരത്ത് കലശപൂജ നടത്തും. ക്ഷണിക്കപ്പെട്ട എണ്ണായിരം പേര്‍ക്കാണ് പ്രവേശനം. മറ്റന്നാള്‍ മുതലാണ് പൊതുജനങ്ങള്‍ക്ക് ദര്‍ശനത്തിന് അവസരം. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ആയിരുന്നു പ്രാണപ്രതിഷ്ഠ നടത്തിയത്. ഡല്‍ഹി സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories