Share the Article
News Malayalam 24x7
World
 Pakistan-Afghanistan Agree to Ceasefire
പാക് - അഫ്ഗാൻ വെടിനിർത്തലിന് ധാരണ പാകിസ്ഥാനും അഫ്ഗാനിസ്ഥാനും അടിയന്തര വെടിനിര്‍ത്തലിന് സമ്മതിച്ചതായി ഖത്തര്‍ വിദേശകാര്യ മന്ത്രാലയം. ഖത്തറിന്റെയും തുര്‍ക്കിയുടെയും മധ്യസ്ഥതയില്‍ ദോഹയില്‍ നടന്ന ചര്‍ച്ചകളിലാണ് വെടിനിര്‍ത്തലിന് ധാരണയായത്. അതിര്‍ത്തിയിലെ അക്രമം തടയുക, അതിര്‍ത്തിയില്‍ ദീര്‍ഘകാല സ്ഥിരത ഉറപ്പാക്കുക എന്നിവയായിരുന്ന ചര്‍ച്ചയുടെ പ്രധാന ലക്ഷ്യങ്ങള്‍. ശാശ്വതമായ പ്രശ്‌നപരിഹാരത്തിനും സമാധാനം ഉറപ്പാക്കുന്നതിനുമായി ഇരു രാജ്യങ്ങളും തുടര്‍യോഗങ്ങള്‍ നടത്തണമെന്നും മധ്യസ്ഥ ചര്‍ച്ചയില്‍ തീരുമാനമായി. അഫ്ഗാനിസ്ഥാന്‍ പ്രതിരോധ മന്ത്രി മുല്ല മുഹമ്മദ് യാക്കൂബിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘവും പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖവാജ മുഹമ്മദ് ആസിഫ്, ഇന്റലിജന്‍സ് മേധാവി ജനറല്‍ അസിം മാലിക് എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.
1 min read
View All
Trump Claims Modi Assured India Won't Buy Russian Oil
'ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങില്ല' മോദി ഉറപ്പ് നൽകിയതായി ട്രംപിന്റെ വാദം റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്താൻ ഇന്ത്യയെ പ്രേരിപ്പിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. ഈ തീരുമാനം ഒരു സുപ്രധാന ചുവടുവെപ്പാണെന്നും റഷ്യ-യുക്രെയ്ൻ യുദ്ധം തുടരുന്ന സാഹചര്യത്തിൽ റഷ്യയെ സാമ്പത്തികമായി ഒറ്റപ്പെടുത്താനുള്ള നീക്കമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും ട്രംപ് വ്യക്തമാക്കി. വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുമായുള്ള തങ്ങളുടെ നല്ല ബന്ധം കണക്കിലെടുത്ത് റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്താൻ ഇന്ത്യയെ പ്രേരിപ്പിക്കുമെന്നാണ് ട്രംപിന്റെ വാദം. ഇതിന് മുന്നോടിയായി ചൈനയെയും സമാനമായ രീതിയിൽ പ്രേരിപ്പിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
1 min read
View All
Gaza City Clashes
ഗാസ സിറ്റിയിൽ ഹമാസ് സുരക്ഷ സേനയും പ്രാദേശിക സായുധ സംഘവും ഏറ്റുമുട്ടി; 27 മരണം ഗാസ സിറ്റിയില്‍ ഹമാസ് സുരക്ഷ സേനയും പ്രാദേശിക ഗോത്ര സായുധ സംഘങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലില്‍ 27 പേര്‍ കൊല്ലപ്പെട്ടു. സേനയും പ്രദേശത്ത് സ്വാധീനമുള്ള ദുഗ്മുഷ് കുടുംബത്തിന്റെ സായുധ അംഗങ്ങളുമാണ് ഏറ്റുമുട്ടിയത്. ഏറ്റുമുട്ടലില്‍ 19 ദുഗ്മുഷ് അംഗങ്ങളും എട്ട് ഹമാസ് അംഗങ്ങളും കൊല്ലപ്പെട്ടു. തെക്കന്‍ ഗാസ നഗരത്തിലെ തെല്‍ അല്‍-ഹവ പ്രദേശത്ത് ദുഗ്മുഷ് സംഘം താവളമടിച്ച കെട്ടിടത്തിലേക്ക് ഹമാസ് സൈന്യം ഇരിച്ചുകയറിയതിന് തുടര്‍ന്നാണ് ഏറ്റുമുട്ടല്‍ ഉണ്ടായതെന്ന് ദൃസാക്ഷികള്‍ പറഞ്ഞു.
1 min read
View All
US Government Shutdown Continues Amidst Fiscal Crisis
അമേരിക്കയിലെ ധനപ്രതിസന്ധിയില്‍ അടച്ചുപൂട്ടല്‍ തുടരുന്നു അമേരിക്കയിലെ ധനപ്രതിസന്ധിയില്‍ അടച്ചുപൂട്ടല്‍ തുടരുന്നു. ധനാനുമതി ബില്ലില്‍ ഇന്ന് വീണ്ടും സെനറ്റില്‍ വോട്ടെടുപ്പ് നടക്കും. എന്നാല്‍ ബില്ലിനെ ഡെമോക്രാറ്റുകള്‍ പിന്തുണയ്ക്കാനുള്ള സാധ്യത കുറവാണ്. അമേരിക്കയില്‍ തുടരുന്ന ഷട്ട് ഡൗണ്‍ ജനജീവിതത്തെ സ്തംഭിപ്പിച്ചിരിക്കുകയാണ്. ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ്, ആശുപത്രിയിലെ മെഡിക്കല്‍ കെയര്‍ സ്റ്റാഫ്, അതിര്‍ത്തി സംരക്ഷണ ജീവനക്കാരെന്നിങ്ങനെ എല്ലാ മേഖലയിലും കൂട്ടപ്പിരിച്ചുവിടലാണ് നടക്കുന്നത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെയും ദുരന്ത ഏജന്‍സികള്‍ നടത്തുന്ന മറ്റ് പ്രവര്‍ത്തനങ്ങളെയും അടച്ചുപൂട്ടല്‍ ബാധിക്കും. കഴിഞ്ഞ ബുധനാഴ്ചയാണ് അമേരിക്കയില്‍ സര്‍ക്കാര്‍ ചിലവുകള്‍ക്ക് ആവശ്യമായ ധനാനുമതി ബില്‍ സെനറ്റില്‍ ഡെമോക്രാറ്റുകള്‍ പിന്തുണയ്ക്കാത്തതോടെ അടച്ചുപൂട്ടല്‍ ആരംഭിച്ചത്.
1 min read
View All
Nobel Prize Announcements Kick Off Today
നോബേല്‍ പുരസ്‌കാര പ്രഖ്യാപനം ഇന്ന് ആരംഭിക്കും നോബേല്‍ പുരസ്‌കാര പ്രഖ്യാപനം ഇന്ന് ആരംഭിക്കും. വൈദ്യശാസ്ത്രത്തിനുള്ള നൊബേലാണ് ഇന്ന് പ്രഖ്യാപിക്കുക. വ്യവസായിയും ശാസ്ത്രജ്ഞനുമായ ആല്‍ഫ്രഡ് നൊബേലിന്റെ പേരില്‍ 1901 ല്‍ റോയല്‍ സ്വീഡിഷ് അക്കാഡമി തുടക്കമിട്ട പുരസ്‌കാരം ഇതുവരെ 1012 വ്യക്തികള്‍ക്കും 28 സംഘടനകള്‍ക്കും ലഭിച്ചിട്ടുണ്ട്. ഇതില്‍ രണ്ട് തവണ പുരസ്‌കാരം നേടിയവരുമുണ്ട്. വാലെന്‍സ്ബര്‍ഗ്‌സാലന്‍ കരോലിനാ ഇന്‍സ്റ്റിറ്റ്യൂട്ടിലെ നോബല്‍ അസംബ്ലി ഇന്ത്യന്‍ സമയം വൈകിട്ട് മൂന്ന് മണിയോടെ പുരസ്‌കാരം പ്രഖ്യാപിക്കും. 13 ഒക്ടോബര്‍ വരെ പല വിഭാഗങ്ങളിലെ നൊബേല്‍ ജേതാക്കളെയും പ്രഖ്യാപിക്കും.
1 min read
View All
Sanae Takaichi
ജപ്പാനിലെ ആദ്യ വനിത പ്രധാനമന്ത്രിയായി സനയ് തകയ്ചി ജപ്പാനിലെ ആദ്യ വനിത പ്രധാനമന്ത്രിയായി സനയ് തകയ്ചി തെരഞ്ഞെടുക്കപ്പെട്ടു. നിലവിലെ പ്രധാനമന്ത്രി ഷിഗേറു ഇഷിബ രാജിവച്ച ഒഴിവിലേക്കാണ് ഭരണകക്ഷിയായ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സനയ് തകയ്ചിയെ തെരഞ്ഞെടുത്തത്. 15ന് പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കും പാര്‍ട്ടിയിലെ തീവ്ര വലതുപക്ഷ വിഭാഗത്തിന്റെ പ്രതിനിധിയാണ് തകയ്ചി. 1993 മുതല്‍ പാര്‍ലമെന്റംഗമായ തകയ്ചി പല തവണ മന്ത്രിയായിട്ടുണ്ട്. സാമ്പത്തിക മേഖലയിലെ മാന്ദ്യവും വിലക്കയറ്റവും മൂലം ഉണ്ടായ ജനരോഷത്തെ പുതിയ നേതാവിലൂടെ മറികടക്കാനാണ് ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ലക്ഷ്യമിടുന്നത്. യുഎസുമായുള്ള ബന്ധം ശക്തിപ്പെടുത്തുമെന്നും വിദേശ നിക്ഷേപം ആകര്‍ഷിക്കാന്‍ 'ജപ്പാന്‍ തിരിച്ചെത്തി' എന്ന സന്ദേശം പ്രചരിപ്പിക്കുമെന്നും തകയ്ചി പറഞ്ഞു.
1 min read
View All
Vladimir Putin Praises India and PM Narendra Modi
ഇന്ത്യയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും പ്രശംസിച്ച് വ്‌ളാദിമിര്‍ പുടിന്‍ ഇന്ത്യയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും പ്രശംസിച്ച് റഷ്യന്‍ പ്രസിഡന്‍ വ്‌ളാദിമിര്‍ പുടിന്‍. റഷ്യയുമായുള്ള എണ്ണവ്യാപാരം അവസാനിപ്പിക്കാന്‍ ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കാനുള്ള യു.എസ് ശ്രമങ്ങളെ പുടിന്‍ വിമര്‍ശിച്ചു. ഇന്ത്യയും മോദിയും ഒരിക്കലും അപമാനം സഹിക്കില്ല. തനിക്ക് മോദിയെ നന്നായി അറിയാം അദ്ദേഹം ഒരിക്കലും ഇത്തരം നടപടികള്‍ സ്വീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എണ്ണവ്യാപാരമടക്കമുള്ള കാര്യങ്ങളില്‍ ഇന്ത്യ സ്വീകരിക്കുന്ന സ്വതന്ത്ര നിലപാടിനെയും യുഎസിന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാതിരുന്ന മോദിയും നിലപാടിനെയും അദ്ദേഹം പ്രശംസിക്കുകയും ചെയ്തു. സോച്ചി നഗരത്തിലെ റഷ്യന്‍ വിദഗ്ധരുടെ ഫോറമായ വാല്‍ഡായ് ഫോറത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.
1 min read
View All
Indian Prime Minister Pens Foreword for Italian PM Giorgia Meloni's Autobiography
ജോർജിയ മെലോണിയുടെ ആത്മകഥയ്ക്ക് ആമുഖമെഴുതി പ്രധാനമന്ത്രി ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയുടെ ആത്മകഥയ്ക്ക് ആമുഖമെഴുതി പ്രധാനമന്ത്രി നരേന്ദ്രമോദി. ഐ ആം ജോര്‍ജിയ മൈ റൂട്ട്സ്, മൈ പ്രിന്‍സിപ്പിള്‍സ്' എന്ന മെലോണിയുടെ ആത്മകഥയുടെ ഇന്ത്യന്‍ പതിപ്പിനാണ് പ്രധാനമന്ത്രി ആമുഖമെഴുതിയിരിക്കുന്നത്. തന്റെ സമകാലികരായ നേതാക്കളില്‍ ജോര്‍ജിയ അസാധാരണ വ്യക്തിത്വമാണ്. ഇത് അവരുടെ മന്‍ കി ബാത്ത് ആണെന്നും മോദി ആത്മകഥയുടെ ആമുഖത്തില്‍ പറയുന്നു. മെലോണിയയുടെ ദൃഢനിശ്ചയത്തെയും , മാതൃത്വവും ദേശീയതയും പോലുള്ള മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനെയും അദ്ദേഹം അഭിനന്ദിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രെംപിന്‌റെ മകനാണ് പുസ്തകത്തിന്റെ യുഎസ് പതിപ്പിന് ആമുഖമെഴുതിയത്. മെലോണിയുടെ ആത്മകഥ ഇന്ത്യയില്‍ ഉടന്‍ പുറത്തിറങ്ങും.
1 min read
View All
Trump Administration to Implement Changes in H1B Visa Program
H1b വിസയില്‍ മാറ്റങ്ങള്‍ കൊണ്ടു വരാന്‍ ട്രംപ് ഭരണകുടം അമേരിക്കയുടെ H1b വീസയില്‍ മാറ്റങ്ങള്‍ കൊണ്ടു വരാന്‍ ട്രംപ് ഭരണകുടം. നിലവില്‍ വിസ അനുവദിക്കുന്ന ലോട്ടറി സമ്പ്രദായം നിര്‍ത്തലാക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. നിലവിലെ മാറ്റം അനുസരിച്ച് ഉയര്‍ന്ന യോഗ്യതയും ശമ്പളവും വൈദഗ്ധ്യവും ഉള്ളവര്‍ക്ക് മുന്‍ഗണന നല്‍കുന്ന വെയ്റ്റഡ് സെലക്ഷന്‍ രീതി നടപ്പിലാക്കാനാണ് ആലോചന. ഇതനുസരിച്ച് ഉയര്‍ന്ന ശമ്പളം ലഭിക്കുന്ന അപേക്ഷകരെ നാല് തവണ വിസക്കായി പരിഗണിക്കും. കുറഞ്ഞ വേതനം ലഭിക്കുന്നവരെ ഒരുതവണ മാത്രമായിരിക്കും പരിഗണിക്കുക. നിലവിലെ ലോട്ടറി സംവിധാനം എല്ലാവരെയും ഒരേപോലെയാണ് പരിഗണിക്കുന്നത്. എച്ച് 1 ബി വിസയ്ക്കുള്ള ഫീസ് ഒരുലക്ഷം ഡോളറായി ഉയര്‍ത്തിക്കൊണ്ടുള്ള ഉത്തരവില്‍ കഴിഞ്ഞയാഴ്ചയാണ് ട്രംപ് ഒപ്പുവെച്ചത്. ഇന്ത്യയില്‍ നിന്നുള്‍പ്പെടെയുള്ള പ്രൊഫഷണലുകള്‍ക്ക് വന്‍ തിരിച്ചടിയായിരുന്നു അമേരിക്കയുടെതീരുമാനം..
1 min read
View All
France Officially Recognizes Palestine as a State
പലസ്തീനെ രാഷ്ട്രമായി അംഗീകരിച്ച് ഫ്രാന്‍സ് പലസ്തീനെ സ്വതന്ത്ര പരമാധികാര രാഷ്ട്രമായി ഫ്രാൻസും അംഗീകരിച്ചു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഐക്യരാഷ്ട്രസഭയിലാണ് പിന്തുണ അറിയിച്ചത്. സമാധാനവും സുരക്ഷയും കൈകോര്‍ത്ത് നില്‍ക്കുന്ന രണ്ട് രാഷ്ട്രങ്ങളായി ഇസ്രയേലും പലസ്തീനും മാറണമെന്ന് അദ്ദേഹം പറഞ്ഞു. 150ലേറെ രാജ്യങ്ങളാണ് പലസ്തീന്‍ രാഷ്ട്രത്തിന് പിന്തുണയുമായെത്തിയത്. ദ്വിരാഷ്ട്ര വാദം ഉയര്‍ത്തി ഫ്രാന്‍സിന്റെയും സൗദി അറേബ്യയുടേയും അധ്യക്ഷതയില്‍ ഐക്യരാഷ്ട്രസഭയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ജര്‍മ്മനിയും ഇറ്റലിയും അമേരിക്കയും പങ്കെടുത്തില്ല. അതിനിടെ ഹമാസിനെ തള്ളി പലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസ് പ്രതികരിച്ചു. ഗാസയില്‍ ഹമാസിന് ഒരു പങ്കുമില്ലെന്നും ഹമാസും അനുഭാവികളും പലസ്തീന്‍ അതോറിറ്റിക്ക് മുന്നില്‍ ആയുധംവച്ച് കീഴടങ്ങണമെന്നും അദ്ദേഹം പറഞ്ഞു. ഹമാസ് നടത്തുന്ന ആക്രമണങ്ങളേയും പലസ്തീന്‍ പ്രസിഡന്റ് അപലപിച്ചു.
1 min read
View All
Other News