പാകിസ്ഥാനിലെ പെഷവാറിൽ അർദ്ധ സൈനിക സേനാ ആസ്ഥാനത്ത് ചാവേർ ആക്രമണം. ആക്രമണത്തിൽ മൂന്ന് പേർ മരിച്ചതായും രണ്ട് ചാവേറുകളാണ് ആക്രമണം നടത്തിയതെന്നുമാണ് പ്രാഥമിക വിവരം.
സേന ആസ്ഥാനത്തിന്റെ കവാടത്തിൽ ഒരാൾ പൊട്ടിത്തെറിക്കുകയും മറ്റ് രണ്ട് പേർ സേനാ ആസ്ഥാനത്തേക്ക് കടന്ന് ആക്രമണം നടത്തുകയുമായിരുന്നു. സുരക്ഷാ സേനയും പൊലീസും ഭീകരരും തമ്മിൽ വെടിവെപ്പുണ്ടായി. ആക്രമണം നടത്തിയ രണ്ടുപേരെ സുരക്ഷാ സേന വെടിവെച്ച് കൊന്നു. സ്ഫോടന ശബ്ദം കേട്ടതായി പ്രദേശവാസികൾ അറിയിച്ചു.
ആക്രമണത്തിന് പിന്നാലെ സുരക്ഷാ സേന സേനാ ആസ്ഥാനം വളഞ്ഞിരിക്കുകയാണ്. എന്നാൽ, ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതിനായി അന്വേഷണം തുടരുകയാണ്.